വാര്‍ത്ത കൊടുക്കാന്‍ സൗകര്യമില്ല; വേണേല്‍ ചാനല്‍ കണ്ടാല്‍ മതിയെന്ന് ഏഷ്യാനെറ്റ് ന്യൂസ്; ബംഗാളിൽ അടികിട്ടുന്നത് സംഘപരിവാറിന്, അവര്‍ ഇന്ത്യക്കാരല്ല പാക്കിസ്ഥാനികൾ; ഏഷ്യാനെറ്റ് ന്യൂസ് ഡെസ്‌കിലെ റിപ്പോര്‍ട്ടറുടെ തനിനിറം പുറത്തുവിട്ട് ജന്മഭൂമി; രൂക്ഷ വിമർശനമുയർത്തി സമൂഹ മാധ്യമങ്ങൾ

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങെക്കുറിച്ചും അക്രമത്തെക്കുറിച്ചുമുള്ള വാര്‍ത്തകൾ മനപൂര്‍വ്വമാണ് ഏഷ്യാനെറ്റ് ന്യൂസ് നല്‍കാത്തെന്ന് ലേഖിക.
ഏഷ്യാനെറ്റിന്റെ തിരുവനന്തപുരത്തെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.ആര്‍. പ്രവീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിര്‍ന്ന കോൺഗ്രസ് നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ രമണി പി. നായരുടെ മകളാണ് പ്രവീണ.
ബംഗാളിൽ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും സംഘപരിവാര്‍ അനുയായികളാണ്. ഈ വാര്‍ത്തകള്‍ കൊടുക്കാന്‍ ചാനലിന് മനസില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.
ബംഗാളിലെ അക്രമങ്ങള്‍ എന്തുകൊണ്ട് ചാനല്‍ ചര്‍ച്ച ചെയ്യില്ലെന്ന് ചോദിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് വിളിച്ച യുവതിയോടാണ് പ്രവീണ ഇക്കാര്യം പറഞ്ഞത്. യാതൊരു വിധത്തിലുള്ള മാന്യതയുമില്ലാതെയാണ് പ്രവീണ സംസാരിച്ചത്.
കോട്ടയത്തുനിന്നും വിളിച്ച യുവതി എന്തുകൊണ്ടാണ് ബംഗാളിലെ അക്രമ സംഭവങ്ങൾ കൊടുക്കാത്തതെന്നാണ് ചോദിച്ചത്. ഇതിന് മറുപടി നൽകിയ പ്രവീണ, ബംഗാളിൽ വല്ലവനുമായ സംഘികാർക്ക് അടി കൊണ്ടതിന് നമ്മൾ ഇവിടെ കിടന്ന് ബഹളം കാണിച്ചിട്ട് കാര്യമില്ലല്ലോ?
എന്ന മറുപടിയാണ് നൽകിയത്. ഏഷ്യാനെറ്റ് ന്യൂസ് ഡെസ്‌കിലെ റിപ്പോര്‍ട്ടറുടെ ഇത്തരത്തിലുള്ള തനിനിറം ജന്മഭൂമിയാണ് പുറത്തുവിട്ടത്. തുടർന്ന് ഈ സംഭവത്തെ സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തു.
ഇത്തരത്തിലൊരു മറുപടി കേട്ട യുവതി ബംഗാളിൽ അടി കൊണ്ടവരും ഇന്ത്യക്കാരല്ലേയെന്ന് ചോദിക്കുന്നുണ്ട്. എന്നാൽ, ബംഗാളിലുള്ളവർ ഇന്ത്യയിലല്ല, അവര്‍
പാക്കിസ്ഥാനിലെയാണെന്നും ഞങ്ങള്‍ക്ക് ഇപ്പോള്‍ ഈ വാര്‍ത്ത കൊടുക്കാന്‍ സൗകര്യമില്ലെന്നും വേണമെങ്കില്‍ ഏഷ്യാനെറ്റ് ന്യൂസ് കണ്ടാല്‍ മതിയെന്നും പ്രവീണ പറയുന്നുണ്ട്.
ഈ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ഉയരുന്നത്. നേരത്തെ ഡല്‍ഹിയില്‍ നടന്ന കർഷക സമരത്തിനും ജെഎൻയുവിൽ എൻആർസിക്ക് എതിരെ ഉണ്ടായ സമരത്തിനും വന്‍ തോതില്‍ പ്രചരണം നല്‍കിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്.
ഇതിൽ ജെഎൻയുവിൽ നടന്ന സമരത്തിന് തീവ്രവാദ ബന്ധങ്ങൾ തെളിഞ്ഞതോടെയാണ് ആ വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും ചാനൽ പിൻമാറിയത്.
ഏഷ്യാനെറ്റ് ലേഖകനായ പി.ആര്‍ സുനില്‍ ഇതിനിടെ ന്യൂസ് വാല്യൂ കൂട്ടാൻ ഹൈന്ദവര്‍ മുസ്ലീംപള്ളി തകര്‍ത്തെന്ന വ്യാജവാര്‍ത്ത കർഷക സമരത്തിനിടയിൽ ചാനലില്‍ നല്‍കുകയും ചെയ്തിരുന്നു.
ഇതിനെതിരെ പരാതി ഉയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ വ്യാജ വാർത്ത നൽകിയതിന് ഏഷ്യാനെറ്റ് ന്യൂസിന് വിലക്കേർപ്പെടുത്തി. തുടർന്ന് ചാനൽ മനേജ്‌മെന്റ് നിരുപാധികം മാപ്പ് ഏഴുതി നല്‍കിയാണ് രണ്ടാമത് സംപ്രേക്ഷണം തുടങ്ങിയത്.
https://www.facebook.com/Malayalivartha

























