സംസ്ഥാന ലോക്ക് ഡൗൺ; പൊലീസിന് അതൃപ്തി, ഇളവുകൾ കുറയ്ക്കണം എന്ന് ആവശ്യം

നാളെ മുതൽ മെയ് 16 വരെ സംസ്ഥനം അടച്ചിടുകയാണ്. എന്നാൽ ഇതുമായി ഇറക്കിയ സർക്കാർ ഉത്തരവിൽ പൊലീസിന് അതൃപ്തി. ഇപ്പോൾ നൽകിയിരിക്കുന്ന ഇളവുകൾ കുറയ്ക്കണമെന്നും പോലീസ് ആവശ്യപ്പെടുന്നു.
ഇളവുകൾ നൽകിയാൽ ലോക്ഡൗൺ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ ലോക്ക് ഡൌൺ നടപ്പാക്കിയാൽ ഇപ്പോഴുള്ള കോവിഡ് കേസുകളിൽ കുറവുണ്ടാകും എന്നാണ് വിലയിരുത്തൽ.
ഇന്നലെത്തന്നെ സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തതിലുംവെച്ച് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് പുറത്തുവന്നത്. 42464 പേർക്കാണ് ഇന്നലെമാത്രം കോവിഡ് റിപ്പോർട്ട് ചെയ്തത്. അതിൽ 39496 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിതീകരിച്ചത്.
ഇങ്ങനെ ഉള്ള സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനം അടച്ചിടാം എന്ന തീരുമാനത്തിൽ എത്തുന്നത്. സഹകരണസംഘക്കൾ തുറന്ന് പ്രവർത്തിക്കാനും,നിർമ്മാണ മേഖലയിൽ തൊഴിലാളികൾ താമസിക്കുന്നുണ്ടെങ്കിൽ അവർക്ക് ജോലി തുടരാം,
യാത്ര അനുവദിക്കുക തുടങ്ങിയ ഇളവുകൾ നൽകിയാൽ അടച്ചിടൽ ഫലപ്രദമാവില്ല എന്നാണ് പോലീസ് പറയുന്നത്. കൂടുതൽ ഇളവുകൾ നൽകിയാൽ നിരത്തിൽ സംഘർഷമുണ്ടാക്കുമെന്നും പൊലീസ് വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha

























