കോഴിക്കോട് ജില്ലയിലെ 50ല്‍ കൂടുതല്‍ ബെഡ്ഡുകളുള്ള ആശുപത്രികൾ കോവിഡ് ചികിത്സക്ക്; മുഴുവന്‍ സ്വകാര്യ ആശുപത്രികളെയും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും, മേല്‍നോട്ടം വഹിക്കാന്‍ അതാത് മേഖലകളിലെ വില്ലേജ് ഓഫീസര്‍മാരെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി

കോഴിക്കോട് ജില്ലയിലെ 50ല്‍ കൂടുതല്‍ ബെഡ്ഡുകളുള്ള മുഴുവന്‍ സ്വകാര്യ ആശുപത്രികളെയും കോവിഡ് ചികിത്സക്ക് ഉപയോഗപ്പെടുത്തുമെന്ന് റിപ്പോർട്ട്. ഈ ആശുപത്രികളെ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതാണ്. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ അതാത് മേഖലകളിലെ വില്ലേജ് ഓഫീസര്‍മാരെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയിരിക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നതിനാലാണ് പരമാവധി സ്വകാര്യ ആശുപത്രികളില്‍ സൗകര്യമൊരുക്കുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
75000 രോഗികളെ വരെ ചികിത്സിക്കാനാവശ്യമായ മുന്‍ കരുതലോടു കൂടിയാണ് കോവിഡ് ചികിത്സാ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മെഡിക്കല്‍ കോളജ്, ഐ.എം.സി.എച്ച്, ബീച്ച് ആശുപത്രി, പി.എം.എസ്.എസ് വൈ ബ്ലോക്ക് എന്നീ സര്‍ക്കാര്‍ മേഖലയിലെ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് പുറമെ മിംസ്, ഇഖ്‌റ, ബേബി മെമ്മോറിയല്‍, മലബാര്‍ മെഡിക്കല്‍ കോളജ് തുടങ്ങിയ സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സയില്‍ ജില്ലാ ഭരണകൂടത്തോടൊപ്പം നേരത്തേ തന്നെ പങ്കാളികളാണ്. ഏത് ഘട്ടത്തിലും ഉപയോഗപ്പെടുത്താവുന്ന സൗകര്യങ്ങളോടെ താലൂക്ക് ആശുപത്രികളും മാസങ്ങള്‍ക്ക് മുന്നെ തന്നെ അധികൃതർ സജ്ജമായിട്ടുണ്ട്.
അതോടൊപ്പം തന്നെ കോവിഡ് രോഗ ചികിത്സാ, പ്രതിരോധ നടപടികളുടെ ഏകോപനത്തിന് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ മുഴുവന്‍ വിരങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയുണ്ടായി. വിവിധ കോവിഡ് ആശുപത്രികളില്‍ ഉപയോഗപ്പെടുത്തുന്നതിലേക്കായി 3688 കിടക്കകള്‍ ഇപ്പോള്‍ സജ്ജമാക്കിയിട്ടുണ്ട്. ഓക്സിജന്‍ ലഭ്യതയും ഇപ്പോൾ ആവശ്യത്തിനുള്ളതായി അധികൃതർ അറിയിച്ചു.
ഇതുകൂടാതെ നാലു മണിക്കൂര്‍ ഇടവേളയില്‍ ജില്ലയിലെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലെ വെന്‍റിലേറ്ററുകള്‍, ഐ.സി.യു ബെഡുകള്‍, മറ്റു ബെഡുകള്‍ എന്നിവയുടെ ലഭ്യതയുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതാൻ. ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്താന്‍ വാര്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ചികിത്സാ സൗകര്യങ്ങള്‍ നിരീക്ഷിക്കാനും നടപ്പിലാക്കാനും ജില്ലാ ഭരണകൂടത്തിന് കീഴില്‍ ഓരോ കോഡിനേറ്റര്‍മാരെ ആശുപത്രികളില്‍ നിയോഗിച്ചിട്ടുണ്ട്.
ജില്ലയിലെ 38 കോവിഡ് ആശുപത്രികളില്‍ ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നതിന് നീക്കിവെച്ചതില്‍ 685 കിടക്കകള്‍ ഇപ്പോള്‍ ഒഴിവുള്ളതായാണ് റിപ്പോർട്ട്. 60 ഐ.സി.യു കിടക്കകളും 38 വെന്‍റിലേറ്ററുകളും ഓക്സിജന്‍ ലഭ്യതയുള്ള 360 കിടക്കകളുമാണ് ഇപ്പോൾ ആകെ ഒഴിവുള്ളത്. ഒന്‍പത് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി 194 കിടക്കകളും 37 ഐ.സി.യു കിടക്കകളും 29 വെന്‍റിലേറ്ററുകളുമുണ്ട്. 13 സി.എഫ്.എല്‍.ടി.സികളിലായി 492 കിടക്കകളും ഒഴിവുണ്ട്.
https://www.facebook.com/Malayalivartha

























