കോവിഡ് ബാധിച്ച് ഇരിങ്ങാലക്കുട നഗരസഭ 18 -ാം വാര്‍ഡ് കൗണ്‍സിലറും ഭരണകക്ഷി അംഗവുമായ ജോസ് ചാക്കോള അന്തരിച്ചു

കോവിഡ് ബാധിച്ച് രണ്ടു ജനപ്രതിനിധികള്‍ മരിച്ചു. ഇരിങ്ങാലക്കുട നഗരസഭ 18 -ാം വാര്‍ഡ് കൗണ്‍സിലറും ഭരണകക്ഷി അംഗവുമായ ജോസ് ചാക്കോള (55), കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.കെ. ശിവന്‍ എന്നിവരാണ് മരിച്ചത്.
രണ്ടാഴ്ചയോളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജോസിനെ കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
സംസ്‌കാരം ഇന്ന് വൈകീട്ട് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ശിവനും ഇന്നു രാവിലെയാണ് മരിച്ചത്. സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു അദ്ദേഹം.
"
https://www.facebook.com/Malayalivartha



























