മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു

ഇടതു കൈയിലെ ചൂണ്ടുവിരലില്‍ മുറിവ് പറ്റിയ യുവതിക്ക് വോട്ട് നിഷേധിച്ചതായി പരാതി. തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി ബോതാനന്ദ സ്‌കൂളിലാണ് സംഭവം. പ്രതിഷേധവുമായി എല്‍ഡിഎഫ് രംഗത്തെത്തിയതോടെ, യുവതിയെ വോട്ട് ചെയ്യാന്‍ അനുവദിച്ചു. ഒരു മണിയോടെയാണ് കുറുക്കഞ്ചേരി സ്വദേശിയായ അക്ഷയ വോട്ട് ചെയ്യാനെത്തിയത്. കൈ വിരലില്‍ സ്റ്റിച്ചിട്ട നിലയിലായിരുന്നു.
വോട്ട് രേഖപ്പെടുത്തുന്നതിന് മുന്നോടിയായി മഷി പുരട്ടേണ്ടത് ഈ ചൂണ്ടുവിരലിലാണ്. എന്നാല്‍ വിരല്‍ കെട്ടിവെച്ചിരിക്കുന്നതിനാല്‍ മഷി പുരട്ടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിസൈഡിങ് ഓഫീസര്‍ വോട്ട് നിഷേധിക്കുകയായിരുന്നു. മുറിവ് അഴിച്ചു കാണിക്കണമെന്നായിരുന്നു ആവശ്യം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റടക്കം ഹാജരാക്കിയിട്ടും വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ല. പ്രിസൈഡിങ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.
കൈയിലെ ഡ്രസ്സിങ് അഴിച്ചുമാറ്റണമെന്നാണ് അവര്‍ പറഞ്ഞതെന്ന് ശരണ്യ പറഞ്ഞു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചിട്ടും സമ്മതിച്ചില്ല. ഒന്നരയ്ക്ക് വന്നതാണ്. ആറ് മണിക്കാണ് വോട്ട് ചെയ്യാന്‍ സാധിച്ചത്. എനിക്കുള്ള അനുഭവം ആര്‍ക്കും ഉണ്ടാവരുത്. മുറിവ് കാണണമെന്ന വാശിയിലായിരുന്നു അവര്‍. വിരലില്ലാത്തവര്‍ക്ക് മാത്രമേ മറ്റേ വിരല്‍ ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ സാധിക്കൂ എന്നായിരുന്നു നിലപാട്. ഇത്രയും ഫൈറ്റ് ചെയ്ത് വോട്ട് ചെയ്തപ്പോള്‍ അഭിമാനം തോന്നുന്നു. സന്തോഷം തോന്നുന്നു – അക്ഷയ പറഞ്ഞു.
https://www.facebook.com/Malayalivartha



























