ആ വോട്ട് അവസാന വോട്ടായി... വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം

ആ വോട്ട് അവസാന വോട്ടായി... വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥൻ മരിച്ചു. പേരാമ്പ്ര തേശേരി കരുവാൻ വീട്ടിൽ ഗോപി (61) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ അംബിക ഗുരുതരാവസ്ഥയിൽ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വൈകുന്നേരം അഞ്ചേകാലോടെയാണ് അപകടമുണ്ടായത്.
സ്വന്തം വീട് പേരാമ്പ്രയിലാണെങ്കിലും ഭാര്യ വീടായ അവിട്ടത്തൂരിലാണ് ഗോപി താമസിക്കുന്നത്. ചാലക്കുടി നിയോജക മണ്ഡലത്തിലെ തേശ്ശേരി പള്ളി ബൂത്തിൽ വോട്ട് ചെയ്ത് തിരിച്ച് അവിട്ടത്തൂരിലേക്ക് പോകുമ്പോൾ കല്ലേറ്റുംകര - ഇരിങ്ങാലക്കുട റൂട്ടിൽ മുസ്ലിം പള്ളിയ്ക്ക് സമീപം എതിർ ദിശയിൽ വന്ന എയ്സ് വാഹനവുമായി ബൈക്ക് കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
ഗോപി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിയിലെ മോർച്ചറിയിലാണ്. മക്കൾ: അശ്വിൻ, ഐശ്യര്യ.
"
https://www.facebook.com/Malayalivartha



























