അലംഭാവം വെടിഞ്ഞ് വാര്‍ഡ്തല സമിതികള്‍ സജീവമാകണം; വയോജനങ്ങളുടെയും രോഗികളുടെയും പട്ടിക തയ്യാറാക്കണം; പള്‍സ് ഓക്സിമീറ്ററുകള്‍ക്ക് പൂള് തയ്യാറാക്കണം; ആംബുലന്സില്ലെങ്കില് ഇല്ലെങ്കില്‍ പകരം സംവിധാനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന് ആദ്യ ഘട്ട വ്യാപന സമയത്ത് സജീവമായിരുന്ന വാര്‍ഡ് തല സമിതികള്‍ ഇപ്പോള്‍ പലയിടത്തും സജീവമല്ലെന്ന് അഭിപ്രായപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. അലംഭാവം വെടിഞ്ഞ് വാര്‍ഡ്തല സമിതികള്‍ സജീവമാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആംബുലന്സില്ലെങ്കില് ഇല്ലെങ്കില്‍ പകരം സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ഡ്തല സമിതികള്‍ കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിര പോരാളികളാണെന്നും ഇവരുടെ പക്കല്‍ അഞ്ച് പള്‍സ് ഓക്സി മീറ്ററെങ്കിലും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പള്‍സ് ഓക്സിമീറ്ററുകള്‍ക്ക് പൂള് തയ്യാറാക്കണം. വയോജനങ്ങളുടെയും രോഗികളുടെയും പട്ടിക തയ്യാറാക്കണം. സന്നദ്ധ പ്രവര്‍ത്തകരെയും ശുചീകരണ പ്രവര്‍ത്തകരെയും കണ്ടെത്തണം. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സന്നദ്ധ സേന ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha