കോവിഡ് അതിവ്യാപനം? എറണാകുളം ജില്ലയില്‍ 3000 ഓക്സിജന്‍ കിടക്കകള്‍കൂടി അനുവദിക്കുമെന്ന് ആരോഗ്യമന്ത്രാലയം, നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് വാക്സിനേഷന് നടപടി മുന്നോട്ടുപോകും, ആശുപത്രികളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

കോവിഡ് അതിവ്യാപനം മുന്നില്‍ക്കണ്ട് എറണാങ്കുളം ജില്ലയില്‍ വരും ദിവസങ്ങളില്‍ മൂവായിരത്തോളം ഓക്സിജന്‍ കിടക്കകള്‍ തയാറാക്കാന്‍ ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചതായി റിപ്പോർട്ട്. ബി.പി.സി.എലിന് സമീപം 500, അഡ്്ലക്സ് ചികിത്സ കേന്ദ്രങ്ങില്‍ 500, വിവിധ പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലായി 400, എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കില്‍ 150 എന്നിങ്ങനെ ഓക്സിജന്‍ കിടക്കകള്‍ അടിയന്തരമായി തയാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുകയാണെന്ന് ജില്ലയിലെ എം.പിമാരുടെയും എം.എല്‍.എമാരുടെയും കോവിഡ് അവലോകന യോഗത്തില്‍ കലക്ടര്‍ എസ്. സുഹാസ് അറിയിക്കുകയുണ്ടായി.
ഇതുകൂടാതെ ആശുപത്രികളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് വാക്സിനേഷന് നടപടി മുന്നോട്ടുപോകുന്നതാണ്. ജില്ലയില്‍ നിലവില്‍ 1667 ഒാക്സിജന്‍ കിടക്കകള്‍ ലഭ്യമാണെന്ന് അറിയിച്ച കലക്ടര്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഹോട്ട്ലൈന്‍ സംവിധാനം എര്‍പ്പെടുത്തുമെന്നും യോഗത്തിലൂടെ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ട പി. രാജീവ് എം.എല്‍.എ സാങ്കേതിക വിദ്യയിലൂന്നിയുള്ള ജില്ലയിലെ മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധനേടിയതാണെന്നും ഈ സംവിധാനം ജനപ്രതിനിധികള്ക്കുകൂടി ലഭ്യമാക്കണമെന്നും നിര്‍ദേശിക്കുകയുണ്ടായി. വെന്റിലേറ്റര്‍ സൗകര്യം വര്‍ധിപ്പിക്കണമെന്നും ആശുപത്രികളില്‍ കൂടുതല്‍ ജീവനക്കാരെ ഉറപ്പാക്കണമെന്നും ബെന്നി ബഹനാന് എം.പി ആവശ്യപ്പെടുകയുണ്ടായി, ആശുപത്രികള്‍ക്ക് സമീപം പരിമിതമായ രീതിയില്‍ ഓട്ടോറിക്ഷ സൗകര്യം ലഭ്യമാക്കണമെന്ന് തോമസ് ചാഴികാടന് എം.പി നിര്‍ദേശിച്ചു. വാക്സിനേഷന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സമയം ക്രമീകരിച്ച് തിരക്ക് കുറക്കണമെന്ന് ഹൈബി ഈഡന് എം.പി അഭിപ്രായപ്പെടു. പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് വി.ഡി. സതീശന് എം.എല്‍.എ ആവശ്യപ്പെട്ടു.
പൊതുവിതരണ കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് അനൂപ് ജേക്കബ് എം.എല്‍.എ സൂചിപ്പിച്ചു. വീടുകളില്‍ കോവിഡ് രോഗികള്‍ക്ക് മരണം സംഭവിച്ചാല്‍ നടപടിക്രമങ്ങളില്‍ കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ടി.ജെ. വിനോദ് എം.എല്‍.എ ആവശ്യപ്പെടുകയും ചെയ്തു. മഴുവന്നൂര്‍, കുന്നത്തുനാട്, കിഴക്കമ്ബലം പഞ്ചായത്തുകളില്‍ എഫ്. എല്‍.ടി.സികള്‍ സ്ഥാപിക്കാന്‍ ജില്ല ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് പി.വി. ശ്രീനിജന് എം.എല്‍.എ ആവശ്യപ്പെട്ടു. പള്‍സ് ഓക്സി മീറ്ററുകളുടെ ഗുണനിലവാരം സംബന്ധിച്ച് കൃത്യമായ വിവരം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു.
https://www.facebook.com/Malayalivartha


























