ബഹ്‌റ പോയാല്‍ പോലീസ് മേധാവി ആരാകും? പിണറായിയുടെ മനസില്‍ പഴയ ചങ്ങായി! അടി കേസ് സുധേഷിനെ തെറിപ്പിക്കും

സംസ്ഥാന പോലീസ് മേധാവിയായി പറഞ്ഞാല്‍ കേള്‍ക്കുന്ന ആരെ നിയമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നന്നായറിയാം. അക്കാര്യത്തില്‍ സംശയം എന്തെങ്കിലുമുണ്ടെങ്കില്‍ കഴിഞ്ഞ ഭരണകാലത്ത് ലോക്‌നാഥ് ബഹ്‌റയെ എങ്ങനെ നിയമിച്ചെന്ന് മനസിലാക്കിയാല്‍ മതി. സെന്‍കുമാര്‍ എങ്ങോട്ടു പോയെന്ന് ചിന്തിച്ചാല്‍ മതി.
പോലീസ് െ്രെഡവറെ തല്ലിയ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന്റെ മകള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ െ്രെകംബ്രാഞ്ച് സര്‍ക്കാരിന്റെ അഭിപ്രായം തേടാനിരിക്കെയാണ് അടുത്ത പോലീസ് മേധാവി ആരെന്ന ചര്‍ച്ചകള്‍ സജീവമായത് . െ്രെകംബ്രാഞ്ച് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ പോലീസ് മേധാവി ബഹ്‌റ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണിത്.
എന്നാല്‍ െ്രെകം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് ഇക്കാര്യം മുഖ്യന്റെ കോര്‍ട്ടിലേക്ക് അടിച്ചിട്ടു.സര്‍ക്കാരും സി പി എമ്മുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് അഡീഷണല്‍ ഡി ജി പി . ശ്രീജിത്ത്. അദ്ദേഹത്തിന്റെ തീരുമാനം എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനമാണ്.
പോലീസ് െ്രെഡവറായ ഗവാസ്‌കറെ സുധേഷ് കുമാറിന്റെ മകള്‍ പരസ്യമായി കൈയേറ്റം ചെയ്തുവെന്നാണ് കേസ്. ഇതിനെതിരേ സുധേഷ് കുമാറിന്റെ മകളും പരാതി നല്‍കിയിരുന്നു. സുധേഷ് കുമാറിന്റെ മകള്‍ക്കെതിരേ കുറ്റപത്രം നല്‍കാമെന്നും എതിര്‍പരാതിയില്‍ കഴമ്പില്ലെന്നുമാണ് കേസന്വേഷണം നടത്തിയ എസ്.പി. പ്രകാശന്‍ കാണി വസ്തുതാറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.
ഇതില്‍ അനുയോജ്യ നടപടി സ്വീകരിക്കാന്‍ പോലീസ് മേധാവി നിര്‍ദേശിച്ചു. തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ അഭിപ്രായം തേടാന്‍ െ്രെകംബ്രാഞ്ച് തീരുമാനിച്ചത്. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് സുധേഷ് കുമാറിന്റെ പേരും പരിഗണിക്കപ്പെട്ടതോടെയാണ് വിവാദങ്ങള്‍ വീണ്ടും തലപൊക്കിത്തുടങ്ങിയത്.
സുധേഷ് കുമാര്‍ കേസില്‍ കുരുങ്ങിയാല്‍ ടോമിന്‍ ജെ. തച്ചങ്കരിയാവും അടുത്ത സംസ്ഥാന പോലീസ് മേധാവി.തീര്‍ച്ചയായും ബഹ്‌റയെ പോലെ അനുസരണയുള്ള കുഞ്ഞാടായിരിക്കും തച്ചങ്കരി. കൈരളി ചാനല്‍ തുടങ്ങിയ കാലം മുതല്‍ക്കേയുള്ള ബന്ധമാണ് പിണറായിയും തച്ചങ്കരിയും തമ്മിലുള്ളത് .സുധേഷ് കുമാര്‍ മലയാളിയല്ല. അദ്ദേഹത്തിന് കേരളത്തിന്റെ സാഹചര്യങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന ചിന്ത ഇപ്പോഴേ ഭരണകര്‍ത്താക്കള്‍ക്കുണ്ട്.
മാത്രവുമല്ല സുധേഷ് കുമാറിന്റെ മകള്‍ തല്ലിയ െ്രെഡവര്‍ പോലീസ് അസോസിയേഷനില്‍ അംഗമാണ്. പോലീസിലെ ദാസ്യവൃത്തിക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തുന്ന പാര്‍ട്ടിയാണ് സി പി എം. അങ്ങനെയുള്ള ഒരു പാര്‍ട്ടി മുതലാളിത്ത മുഖമുള്ള ഒരു കുടുംബത്തിലെ നാഥനെ സംസ്ഥാന പോലീസ് വേധാവിയാക്കിയാക്കിയാല്‍ അത് സിപിഎമ്മിന് നാണക്കേടായി തീരും.ഇതിനെല്ലാമുപരിയായി തച്ചങ്കരിയുടെ സമ്മര്‍ദ്ദവും പിണറായിക്ക് മേലുണ്ട്.
തച്ചങ്കരിക്കെതിരായ വരവില്‍ കവിഞ്ഞ വരുമാന കേസ് കുത്തി പൊക്കി കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും അത് വിജയിക്കാനുള്ള സാധ്യത കുറവാണ്. സുധേഷ് കുമാറിന് കേരളത്തില്‍ സ്വാധീനം തീരെ കുറവാണ്. തച്ചങ്കരിയും സുധേഷ് കുമാറും തമ്മിലുള്ള തര്‍ക്കത്തിന്റെ ഫലമാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസുകളെന്ന് പോലീസിലെ ഉന്നതര്‍ പറയുന്നു. അതില്‍ തച്ചങ്കരി വിജയിക്കാനാണ് സാധ്യത.
ചുരുക്കത്തില്‍ സുധേഷ്‌കുമാറിനെതിരായ നടപടിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ ജൂണില്‍ ടോമിന്‍ ജെ. തച്ചങ്കരി സംസ്ഥാന പോലീസ് മേധാവിയാകും.
"
https://www.facebook.com/Malayalivartha


























