Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടുംബാംഗങ്ങള്‍ക്ക് രോഗം പടരാതിരിക്കാന്‍ വീടിനുസമീപത്തെ തൊഴുത്തില്‍ കഴിയേണ്ടിവന്ന കോവിഡ് ബാധിതനായ യുവാവ് മരിച്ചു; അന്ത്യം ന്യുമോണിയ ബാധമൂർച്ഛിച്ചതോടെ

11 MAY 2021 07:41 PM IST
മലയാളി വാര്‍ത്ത

കുടുംബാംഗങ്ങള്‍ക്ക് രോഗം പടരാതിരിക്കാന്‍ വീടിനുസമീപത്തെ തൊഴുത്തില്‍ കഴിയേണ്ടിവന്ന കോവിഡ് ബാധിതനായ യുവാവ് മരിച്ചു. കിഴക്കമ്ബലം മലയിടം തുരുത്ത് ഒന്നാം വാര്‍ഡില്‍ മാന്താട്ടില്‍ എം എന്‍ ശശിയാണ് (സാബു-38) മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 27 നാണ് ശശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. പ്രായമായ മാതാവും അവിവാഹിതനും രോഗിയുമായ സഹോദരനും രണ്ടര വയസ് മാത്രമുള്ള പിഞ്ചുകുഞ്ഞും ഭാര്യയും വീട്ടിലുള്ളതിനാല്‍ അവര്‍ക്ക് രോഗം ബാധിക്കുമെന്ന ഭീതിയിലായിരുന്നു ശശി.

ഇതോടെയാണ് വീടിനടുത്തുള്ള ഉപയോഗിക്കാതെ കിടക്കുന്ന തൊഴുത്തിലേക്ക് ശശി മാറുകയായിരുന്നു മേയ് ഒന്നിന് സഹകരണബാങ്കില്‍ നിന്ന് കോവിഡ് ബാധിതര്‍ക്കുള്ള കിറ്റുമായെത്തിയവരാണ് ഇദ്ദേഹത്തിന്റെ ദയനീയാവസ്ഥ കണ്ട് ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററിലേക്ക് മാറ്റിയത്. പിന്നീട് ന്യുമോണിയ ബാധിച്ച്‌ ഗുരുതരാവസ്ഥയിലായി.

മേഖലയിലെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇദ്ദേഹത്തെ അമൃത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വാര്‍ഡുതല ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ സംസ്‌കാരം നടത്തി. കാളിക്കുട്ടിയാണ് മാതാവ്. ഭാര്യ: സിജ. മകന്‍: സായൂജ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (2 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (2 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (2 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (2 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (2 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (3 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (3 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (3 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (3 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (3 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (4 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (4 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (6 hours ago)

Malayali Vartha Recommends