കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....

കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രധാന ലക്ഷ്യസ്ഥാനമാക്കാൻ വേണ്ടിയാണ് പദ്ധതി. അതുവഴി വിദ്യാഭ്യാസത്തിന് കുട്ടികൾ പുറത്ത് പോകുന്നത് ഒഴിവാക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. അത്യാധുനിക ഗവേഷണ പാർക്കുകൾ, മികവിന്റെ കേന്ദ്രങ്ങൾ എന്നിവ ഒരു കുടക്കീഴിലിൽ കൊണ്ടുവരുന്ന ലോകോത്തര ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുന്നതിന് കേരള നോളജ് വാലി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കന്നി ബജറ്റ് പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം.
ദേശീയ അന്തർദേശീയ റാങ്കുകളിൽ മുൻനിരയിലുള്ള സർവകലാശാലകളെയും ലോകോത്തര പാരമ്പര്യ സർവകലാശാലകളെയും ആകർഷിക്കുന്ന രീതിയിൽ ആകും ഈ വിദ്യാഭ്യാസ കേന്ദ്രം രൂപകൽപ്പന ചെയ്യുക.
അക്കാദമിക മികവും ശാസ്ത്ര വൈദഗ്ധ്യവുമുള്ള ഒരു ഉപദേശക സമിതിയുടെ മാർഗനിർദേശങ്ങളോടെ പ്രവർത്തിക്കുന്നതും ഇന്ത്യയിലെയും വിദേശത്തെയും മുൻനിര സ്ഥാപനങ്ങളുമായി സഹകരിച്ച് വ്യാവസായിക ബന്ധങ്ങൾ സൃഷ്ടിക്കുന്നതുമായിരിക്കും ഈ കേന്ദ്രം.
വിദ്യാർഥികൾക്ക് തന്നെ കേരളത്തിൽ ലോകോത്തര അവസരങ്ങൾ കണ്ടെത്താനും ഗവേഷണ നേട്ടങ്ങൾ സംരംഭങ്ങളാക്കാനും കേരളത്തെ ഏഷ്യയുടെ തന്നെ ഭൗതിക തലസ്ഥാനമാക്കാനും കഴിയുന്ന തരത്തിലാണ് ഈ പദ്ധതി നടപ്പാക്കുക. ഇതിനായി സ്വകാര്യ സർവകലാശാല ബില്ലിൽ യുദ്ധ കാലാടിസ്ഥാനത്തിൽ കാലോചിതമായ മാറ്റം കൊണ്ടുവരും. ഇതിനായി 100 കോടി വകയിരുത്തിയതായും വി ഡി സതീശൻ.
"
https://www.facebook.com/Malayalivartha

























