കൊവിഡ് 19; മലപ്പുറത്തെ സ്ഥിതി അതിരൂക്ഷം, ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിലും വർദ്ധന

കൊവിഡിൻ്റെ രണ്ടാം തരംഗം മലപ്പുറത്ത് അതിരൂക്ഷമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. മലപ്പുറത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മിക്കപ്പോഴും സംസ്ഥാന ശരാശരിയെക്കാളും മുകളിലാണ്.
സംസ്ഥാന ശരാശരിയുടെ പത്ത് ശതമാനത്തിലേറെയാണ് ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് ജില്ലയിൽ ഉയരുന്നത്. രണ്ട് ദിവസം മുമ്പ് 37.25 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
പരിശോധനയ്ക്കെത്തുന്ന പത്തുപേരില്‍ നാല് പേര്‍ക്കും രോഗംസ്ഥിതീകരിക്കുന്ന സാഹചര്യമാണ് ഉള്ളത് . കഴിഞ്ഞ ദിവസം ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കില്‍ കുറവുണ്ടായിരുന്നെങ്കിലും ഇന്നലെയത് വീണ്ടുമുയര്‍ന്നു.
ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്തായിരുന്നു. 4774 പേർക്കാണ് കൊവിഡ് സ്ഥിതീകരിച്ചത്. ഇതോടെ പോലീസ് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒന്നുകൂടി കടുപ്പിച്ചു.
റംസാന്‍ തിരക്ക് ഇല്ലാതിരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മലപ്പുറം എസ്പി എസ് സുജിത് ദാസ് പറഞ്ഞു. കേസുകള്‍ കൂടിയതോടെ പരിശോധനയും കൂട്ടാന്‍ തന്നെയാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. എന്നാല്‍ രോഗികളുടെ എണ്ണം ഇങ്ങനെ കൂടിയാല്‍ ജില്ലയിലെ ചികില്‍സാ സംവിധാനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്ക ജില്ലാ ഭരണകൂടത്തിനുണ്ട്.
https://www.facebook.com/Malayalivartha

























