കോവളം ബീച്ചില്‍ തെരുവുവിളക്കിനും സിസിടിവിയ്ക്കുമായി 1.19 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി...

പദ്ധതി പ്രകാരം പുതിയ തെരുവുവിളക്കുകളും നിരീക്ഷണത്തിനായി സിസിടിവി സംവിധാനവും സ്ഥാപിക്കും.
പദ്ധതിക്ക് വേണ്ട റിപ്പോര്‍ട്ടും പ്രൊപ്പോസലും തയ്യാറാക്കിയ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ലിമിറ്റഡ് തന്നെയാണ് രണ്ട് പദ്ധതികളും നടപ്പാക്കുന്നത്.
ആദ്യ പദ്ധതി പ്രകാരം 80,59,022 രൂപ ചെലവില്‍ നിലവിലുള്ള തെരുവുവിളക്കുകള്‍ നീക്കം ചെയ്ത് അഞ്ച് മാസത്തിനുള്ളില്‍ പുതിയവ സ്ഥാപിക്കും.
രണ്ടാമത്തെ പദ്ധതിപ്രകാരം കെല്‍ട്രോണ്‍ ലിമിറ്റഡ് നിലവിലുള്ള സിസിടിവി സംവിധാനങ്ങള്‍ നീക്കം ചെയ്ത് ബീച്ച് പരിസരത്ത് 38,08,410 രൂപ ചെലവില്‍ പുതിയ ഔട്ട്ഡോര്‍ നിരീക്ഷണ സംവിധാനം സ്ഥാപിച്ച് കമ്മീഷന്‍ ചെയ്യും.
മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന ഈ പദ്ധതിയ്ക്ക് രണ്ട് വര്‍ഷത്തെ സമഗ്ര വാര്‍ഷിക പരിപാലനവുമുണ്ട്.
https://www.facebook.com/Malayalivartha


























