സങ്കടക്കാഴ്ചയായി.... ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം...

കണ്ണീരടക്കാനാവാതെ... ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ മാഹി ബൈപ്പാസിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. കണ്ണൂർ പള്ളൂർ സ്വദേശിനി രമിതയാണ്(32) മരിച്ചത്.
പാലയാട് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ആന്ത്രോപോളജി വിഭാഗത്തിലെ ഗസ്റ്റ് ലക്ച്ചറാണ് രമിത.മാഹി ബൈപ്പാസിലെ മേൽപ്പാലത്തിന് സമീപത്ത് വെച്ച് രമിത സ്കൂട്ടറിൽ വരുന്നതിനിടെ ചെങ്കൽ കയറ്റിവന്ന ലോറി ഇടിയ്ക്കുകയായിരുന്നു.
രമതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. രമതിയുടെ മൃതദേഹം മാഹി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർ നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
"
https://www.facebook.com/Malayalivartha
























