കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി

സാധനം വാങ്ങാനെന്ന വ്യാജേനെ കടയില്‍ എത്തി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് ബൈക്കില്‍ കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി. തിരുവനന്തപുരം പോങ്ങുംമൂട് പനച്ചവിളവീട്ടില്‍ അരുണ്‍(27), നീരാഴി ലെയ്ന്‍ പണയില്‍ പുത്തന്‍വീട്ടില്‍ സൂരജ് (27) എന്നവരാണ് അ റസ്റ്റിലായത്. ഉള്ളൂര്‍ പ്രശാന്ത് നഗറില്‍ വീടിനോടു ചേര്‍ന്ന് സ്‌റ്റേഷനറിക്കട നടത്തുന്ന 70 കാരിയായ വയോധികയുടെ രണ്ടുപവന്റെ മാലയാണ് കഴിഞ്ഞ ദിവസം ഇവര്‍ കവര്‍ന്നത്.
സാധനം വാങ്ങാനെന്ന വ്യാജേനെയാണ് പ്രതികള്‍ കടയില്‍ എത്തിയത്. ഹെല്‍മെറ്റും മാസ്‌കും ധരിച്ച് കടയില്‍ കയറിയ അരുണ്‍ വയോധികയുടെ കഴുത്തില്‍ക്കിടന്ന മാല വലിച്ചു പൊട്ടിച്ചെടുത്തു. ഈ സമയത്ത് കടയ്ക്ക് പുറത്ത് ബൈക്കില്‍ ഇരിക്കുകയായിരുന്നു സൂരജ്. അരുണ്‍ മാല പൊട്ടിച്ചതിന് പിന്നാലെ സൂരജിന്റെ ബൈക്കില്‍ ചാടിക്കയറി. പിന്നീട് ഇരുവരും ഇവിടെ നിന്ന് രക്ഷപ്പെട്ടു.
സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ മാല വെഞ്ഞാറമൂട്ടിലുള്ള സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ പണയം വെച്ചതായി കണ്ടെത്തി. തുടര്‍ന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്ത പൊലീസ് കുന്നിക്കോടിനടുത്ത് നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. പണയംവയ്ക്കാനും പ്രതികളെ ഒളിവില്‍ കഴിയാനും സഹായിച്ച മൂന്നാംപ്രതി ബിനുവിനെയും അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്നുപേരെയും റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























