അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...

അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡൽന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്. ആന്റണി - റൂത്ത് ദമ്പതികളുടെ മകളാണ്. കുഞ്ഞ് അമ്മൂമ്മയായ റോസിയ്‌ക്കരികിൽ കിടക്കുകയായിരുന്നു. റോസിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ കുഞ്ഞിന്റെ അച്ഛനും അമ്മയും അമ്മൂമ്മയുമാണ് താമസം. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ ശേഷം അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു റൂത്ത് എന്നാണ് പ്രാഥമിക വിവരം. കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ഞ് ചോരവാർന്ന് കിടക്കുന്നത് കണ്ടു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കുഞ്ഞിന്റെ കഴുത്തിൽ പരിക്കേറ്റ പാടുകളുണ്ട്. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണ്.സംഭവത്തെക്കുറിച്ച് അങ്കമാലി പൊലീസ് അന്വേഷിക്കുകയാണ്. വീട്ടുകാരുടെയടക്കം മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്നാണ് പൊലീസിന്റെ സംശയം. ഇവർ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായാണ് വിവരം. ഇവർ ഓവർഡോസ് മരുന്ന് കഴിച്ചതായി സംശയമുണ്ടെന്ന് പഞ്ചായത്തംഗം പറഞ്ഞു.
വീട്ടിൽ ആന്റണിയും റൂത്തും അമ്മൂമ്മ റോസിയുമാണ് താമസം. ഇന്നു രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. കുഞ്ഞിനെ അമ്മൂമ്മയുടെ അരികിൽ കിടത്തി അടുക്കളയിൽ ജോലിയിലായിരുന്നു റൂത്ത് എന്നാണ് പ്രാഥമിക വിവരം.
കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ കുഞ്ഞ് ചോരവാർന്നു കിടക്കുന്നതു കണ്ടെന്നും തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നുമാണ് വിവരം. എന്നാൽ കുഞ്ഞിനെ രക്ഷപെടുത്താൻ സാധിച്ചില്ല.
കുഞ്ഞിന്റെ കഴുത്തിൽ പരുക്കുകളേറ്റ പാടുകളുണ്ട്. എന്താണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നതിൽ നിലവിൽ വ്യക്തതയില്ല. എന്താണ് അമ്മൂമ്മയ്ക്ക് സംഭവിച്ചത് എന്ന കാര്യവും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിലാണ് അമ്മൂമ്മ റോസിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
മുറിവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ അങ്കമാലി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ ബന്ധുക്കളുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തിവരികയാണെന്നും വിശദമായ അന്വേഷണത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























