അങ്കമാലിയിലെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ

അങ്കമാലിയില്‍ ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിന്റെ അമ്മൂമ്മ റോസി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെത്തി. സംഭവത്തില്‍ റോസിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് നിഗമനം.
കറുകുറ്റി ചീനി കരിപ്പാലയില്‍ ആറാട്ട് പുഴക്കടവില്‍ ആന്റണിയുടെയും റൂത്തിന്റെയും മകള്‍ ഡല്‍ന മരിയ സാറയാണ് കൊല്ലപ്പെട്ടത്. . മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച റോസിയെ പൊലീസ് നിരീക്ഷണത്തില്‍ മൂക്കന്നൂര്‍ എം.എ.ജി.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില മെച്ചപ്പെടുന്ന മുറയ്ക്ക് ചോദ്യംചെയ്യും.
ഡല്‍നയുടെ സഹോദരന്‍ ഡാനിയുടെ നാലാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കം നടക്കവേയാണ് സംഭവം. ആന്റണിയും റൂത്തിന്റെ പിതാവ് ദേവസിക്കുട്ടിയുമെല്ലാം വീട്ടിലുണ്ടായിരുന്നു. കുഞ്ഞിനെ അമ്മയുടെ അടുത്തു കിടത്തി റൂത്ത് അടുക്കളയില്‍ ഭക്ഷണം എടുക്കാന്‍ പോയി. മുറ്റത്തുണ്ടായിരുന്ന ആന്റണി കുഞ്ഞിന്റെ കരച്ചില്‍ കേട്ട് മുറിയില്‍ എത്തിയപ്പോള്‍ ചോരയില്‍ കുളിച്ചനിലയിലാണ് കുഞ്ഞിനെ കണ്ടത്. കഴുത്തില്‍ മുറിവേറ്റ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടറാണ് പൊലീസിനെ വിവരം അറിയിച്ചത്.
പൊലീസ് പരിശോധനയില്‍ റോസിയുടെ മുറിയില്‍ കത്തി കണ്ടെത്തി. വിരലടയാള, ഫോറന്‍സിക് വിദഗ്ദ്ധര്‍ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. ഡിവൈ.എസ്.പി ടി.ആര്‍. രാജേഷിന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടം നാളെ കളശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും.
https://www.facebook.com/Malayalivartha

























