സുഹൃത്തുക്കളുമായി ചീട്ടുകളിച്ചുകൊണ്ടിരിക്കെ പട്രോളിങിനിറങ്ങിയ പൊലീസിനെ കണ്ട് ഭയന്ന് കായലില്‍ ചാടിയ യുവാവ് മരിച്ചു....

പൊലീസിനെ കണ്ട് ഭയന്ന് കായലില്‍ ചാടിയ യുവാവ് മരിച്ചു. ജില്ല ഫുട്ബാള്‍ അസോസിയേഷനിലെ കോച്ചും കോണ്‍ട്രാക്ടറുമായ കടവൂര്‍ പി.കെ നിവാസില്‍ പ്രവീണ്‍ (41) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11.30ന് നീരാവില്‍ പാലത്തിന് താഴെ കായല്‍വാരത്തായിരുന്നു സംഭവം നടന്നത്. ലോക്ഡൗണ്‍ ആയതിനാല്‍ സുഹൃത്തുക്കളുമായി ചീട്ടുകളിക്കാനെത്തിയതായിരുന്നു. ഇതിനിടെ എതിര്‍ദിശയില്‍ പട്രോളിങ് നടത്തുകയായിരുന്ന കണ്‍ട്രോള്‍റൂം വാഹനത്തിലെ പൊലീസുകാര്‍ പാലത്തിന് താഴെ ചീട്ടുകളി നടക്കുന്നവിവരം അഞ്ചാലുംമൂട് സ്റ്റേഷനില്‍ അറിയിച്ചു.
തുടര്‍ന്ന് എസ്.ഐ പാറശ്ശാല ശ്രീലാലിന്റെ നേതൃത്വത്തിലുള്ള സംഘം പാലത്തിന് താഴെയെത്തി ചീട്ടുകളിക്കാരെ വിരട്ടിയോടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പത്തുപേരടങ്ങുന്ന സംഘമാണ് ചീട്ടുകളിക്കാനുണ്ടായിരുന്നത്. ചൂണ്ടയിടാനും ഇവിടെ നിരവധി പേരുണ്ടായിരുന്നു.
പൊലീസിനെ കണ്ട് ചിതറിേയാടുന്നതിനിടയില്‍ പ്രവീണ്‍ കായലിലേക്ക് ചാടുകയും മറ്റൊരാള്‍ കമ്പില്‍ തട്ടി വീഴുകയും ചെയ്തു. വീഴ്ചയില്‍ ഇയാളുടെ ഫോണും താക്കോലും പൊലീസിന് ലഭിക്കുകയും ചെയ്തു. കായലില്‍ ചാടിയ പ്രവീണിനോട് കരയിലേക്ക് കയറാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നാണ് പൊലീസ് പറയുന്നത്.
കായലിന്റെ പകുതിയാളം ഇയാള്‍ നീന്തിയെങ്കിലും ഒരു കൈക്ക് ചലനശേഷി കുറവുള്ള പ്രവീണ്‍ അവശനാകുകയും ചെയ്തു. മുങ്ങിത്താഴുന്നത് കണ്ട് സമീപത്ത് ചൂണ്ടയിടുന്ന രണ്ട് യുവാക്കള്‍ കായലില്‍ ചാടി ഇയാളെ കരയിലെത്തിച്ച് പ്രാഥമിക ശ്രുശ്രൂഷ നല്‍കി.
യുവാക്കള്‍തന്നെ സമീപത്തെ റിസോര്‍ട്ടിലെ വാഹനത്തില്‍ മതിലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ശ്വാസം ലഭിക്കാത്തതും ഹൃദയാഘാതമുണ്ടായതുമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വിശദമായ പരിശോധനക്കും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുമായി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് ടെസ്റ്റിന്റെ ഫലം ബുധനാഴ്ച ലഭിച്ചശേഷമേ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തൂയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അവിവാഹിതനാണ് പ്രവീണ്‍.
"
https://www.facebook.com/Malayalivartha

























