അതാണ് അമേരിക്ക... കേരളം ഇപ്പോഴും കോവിഡ് തീവ്ര വ്യാപനത്തില്‍ പെട്ട് ഉഴലുമ്പോള്‍ നിര്‍ണായക തീരുമാനമെടുത്ത് അമേരിക്ക; വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌ക് വേണ്ടെന്ന് പ്രഖ്യാപനം; സാമുഹിക അകലം പാലിക്കുന്നതിനും ഇളവ് നല്‍കിയിട്ടുണ്ട്; ചിരിച്ചു തുടങ്ങാമെന്ന് ബൈഡന്‍

പ്രിയപ്പെട്ടവരുടെ ഒരു ചിരി നേരെ കാണാനായി നമ്മള്‍ ഒന്നര വര്‍മായി കാത്തിരിക്കുകയാണ്. മാസ്‌ക് ആയതിനാല്‍ ചിരിക്കുകയാണോ കരയുകയാണോ ക്ലീന്‍ ഷേവാണോ ലിഫ്‌സിറ്റാക്കോണോ എന്നൊന്നും തിരിച്ചറിയാന്‍ പറ്റുന്നില്ല.
ആകെ കണ്ണിലെ തിളക്കം കണ്ട് മാത്രം ചിരി മനസിലാകും. പഴയ ആ ചിരി ഉടനൊന്നും വീണ്ടുകിട്ടില്ല എന്നാണ് നമ്മുടെ കോവിഡ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ കോവിഡ് സംഹാര താണ്ഡവമാടിയ അമേരിക്ക നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മാസ്‌ക് ധരിക്കുന്നതില്‍ ജനങ്ങള്‍ക്ക് അമേരിക്ക ഇളവ് നല്‍കുന്നു. വാക്‌സിന്‍ ഡോസുകള്‍ പൂര്‍ണമായും സ്വീകരിച്ചവര്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജനങ്ങളെ അറിയിച്ചു. യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനാണ് കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കിയവര്‍ മാസ്‌ക് ധരിക്കേണ്ടതില്ല എന്ന തീരുമാനമെടുത്തത്.
സാമുഹിക അകലം പാലിക്കുന്നതിനും ഇളവ് നല്‍കിയിട്ടുണ്ട്. കൊവിഡിന് എതിരായ പോരാട്ടത്തിലെ നിര്‍ണായക ഘട്ടമാണ് ഇതെന്ന് ബൈഡന്‍ പറഞ്ഞു. ചിരിയിലൂടെ അഭിവന്ദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.
ഇന്‍ഡോറില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നാണ് പ്രഖ്യാപനം. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ മാസ്‌ക് ധരിക്കുന്നത് തുടരണം. ഫിനിഷ് ലൈന്‍ തൊടുന്നത് വരെ നമ്മള്‍ സ്വയം സംരക്ഷിച്ചേ മതിയാകൂ. ഇതുപോലെ വലിയൊരു പ്രഖ്യാപനം നടത്താനായതിന് ശേഷം വീണ്ടും താഴേക്ക് വീണു പോകാന്‍ നമുക്കാവില്ലെന്നും ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ജോ ബൈഡന്‍ വ്യക്തമാക്കി.
അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തി മൂന്ന് ലക്ഷത്തി അമ്പത്തിയെണ്ണായിരം പിന്നിട്ടു. ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി പതിനെട്ട് ലക്ഷത്തി പത്തൊമ്പതിനായിരത്തിലേക്ക് അടുക്കുകയാണ്. പതിമൂന്ന് കോടിയിലധികം ആളുകള്‍ കൊവിഡ് മുക്തരായി.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യു എസില്‍ 5.98 ലക്ഷം പേരാണ് മരിച്ചത്. രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് മൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ബ്രസീലിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്. 4.25 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രാജ്യത്ത് ഇതുവരെ ഒരു കോടി അമ്പത്തിനാല് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ എന്നീ രാജ്യങ്ങളാണ് കൊവിഡ് കണക്കുകളില്‍ തൊട്ടടുത്ത സ്ഥാനത്തുള്ളത്.
അതേസമയം കേരളത്തില്‍ ഇന്നലെ 39,955 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. 97 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6150 ആയി. രാജ്യത്തെ രണ്ടു ദിവസം പ്രതിദിന കേസുകള്‍ മൂന്നരലക്ഷത്തിന് താഴെ നിന്ന ശേഷം ഇന്നലെ ഉയര്‍ന്നു. 362727 കേസുകള്‍ ഇന്ന് റിപ്പോര്‍ട്ടു ചെയ്തു. മരണം നാലായിരത്തിനു മുകളില്‍ തുടരുകയാണ്.
കോവിഡ് കേസ് വര്‍ധിക്കുമ്പോഴും വാക്‌സിന്‍ ക്ഷാമം തുടരുകയാണ്. അതേസമയം സംസ്ഥാനങ്ങള്‍ക്ക് ഈ മാസം 7.2 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 216 കോടി ഡോസ് വാക്‌സിന്‍ രാജ്യത്ത് ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു. കേരളത്തിനുള്ള ഓക്‌സിജന്‍ വിഹിതവും കേന്ദ്രം കൂട്ടി. പ്രതിദിനം 150 ടണ്ണില്‍ നിന്ന് 358 ടണ്‍ ആക്കി.
സ്പുട്‌നിക്കിന്റെ 15.6 കോടി ഡോസ് ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു. റഷ്യയില്‍ നിന്ന് സ്പുട്‌നിക്ക് വാക്‌സിന്റെ കൂടുതല്‍ ഡോസുകള്‍ ഇന്ന് രാജ്യത്ത് എത്തും.
" f
https://www.facebook.com/Malayalivartha


























