ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍... സമാധാനത്തിന്റെ സന്ദേശം ഇനിയുമകലെയാകുമ്പോള്‍ മനുഷ്യ ജീവനുകള്‍ മിസൈലിലമരുന്നു; ഒരിടവേളയ്ക്ക് ശേഷം ഇസ്രയേല്‍ പാലസ്തീന്‍ പ്രശ്‌നം സങ്കീര്‍ണമാകുന്നു; യുദ്ധ സമാനമായ അന്തരീക്ഷത്തില്‍ ഗാസ; മരണസംഖ്യ നൂറ് കടന്നു

ലോകം കോവിഡിന്റെ പിടിയില്‍ അകപ്പെടുമ്പോള്‍ മിസൈലിലൂടെ പരസ്പരം ആക്രമണം നടത്തുകയാണ് ഹമാസും ഇസ്രയേലും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മരണം നൂറ് കടന്നു. ഗാസയില്‍ 109 പേരും ഇസ്രയേലില്‍ ഏഴുപേരുമാണ് കൊല്ലപ്പെട്ടത്. ഹമാസിനെതിരായ ആക്രമണം വര്‍ദ്ധിപ്പിക്കുമെന്ന സൂചന നല്‍കി കൂടുതല്‍ സൈന്യത്തെ ഇസ്രയേല്‍ ഗാസ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുകയാണ്.
ഹമാസിനെതിരെ ആക്രമണം ശക്തമാക്കിയ സൂചനകളാണ് ഇസ്രയേല്‍ നല്‍കുന്നത്. യുദ്ധസമാനമായ സാഹചര്യം നേരിടാന്‍ കൂടുതല്‍ സൈന്യത്തെ ഗാസ ബോര്‍ഡറിലേക്ക് വിന്യസിച്ചു. ഗാസയിലെ 14 നില പാര്‍പ്പിട സമുച്ചയം ഇസ്രയേല്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നതിനുപിന്നാലെ 130 റോക്കറ്റുകള്‍ ഇസ്രയിലേക്ക് തൊടുത്താണ് ഹമാസ് തിരിച്ചടിച്ചത്. ടെല്‍ അവീവ് വരെ കടന്നുചെന്ന് വ്യോമാക്രമണം നടത്തുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി.
ഗാസയ്ക്കുപുറമെ സൗത്ത് ലെബനനില്‍ നിന്നും ഇസ്രയേല്‍ ലക്ഷ്യമാക്കി മൂന്ന് റോക്കറ്റുകളെത്തി. ലെബനനിലെ ഹമാസ് പക്ഷക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. അതേസമയം, അറബ്–ജൂത വംശജര്‍ ഇടകലര്‍ന്ന് കഴിയുന്ന നഗരങ്ങളില്‍ ജനം പരസ്പരം ഏറ്റുമുട്ടുന്നത് തുടരുകയാണ്.സംഘര്‍ഷങ്ങളൊഴിവാക്കാന്‍ യു എന്‍, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ആക്രമണത്തില്‍ ഗ്രൗണ്ട് ഓപ്പറേഷന്റെ സാദ്ധ്യതയും തള്ളിക്കളയാനാവില്ല. വ്യോമാക്രമണത്തിന്റെ കാഠിന്യവും റോക്കറ്റുകളുടെ എണ്ണവും ഇസ്രയേല്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരമുണ്ടാകണമെന്ന് ഇന്ത്യ യു.എന്‍ രക്ഷാസമിതിയില്‍ അറിയിച്ചു. എല്ലാത്തരത്തിലുമുള്ള അക്രമങ്ങളെയും പ്രകോപനങ്ങളെയും നശീകരണങ്ങളെയും അപലപിക്കുന്നു. പ്രത്യേകിച്ച് സംഘര്‍ഷം വഷളാക്കിക്കൊണ്ട് ഗാസയില്‍ നിന്ന് നടത്തുന്ന റോക്കറ്റ് ആക്രമണങ്ങളെയെന്ന് ഇന്ത്യ അറിയിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മലയാളി യുവതി സൗമ്യയുടെ മരണമടക്കം ഇന്ത്യ രക്ഷാസമിതിയില്‍ പരാമര്‍ശിച്ചതായി മന്ത്രി വ്യക്തമാക്കി.
ഇരുകൂട്ടരും സംയമനം പാലിക്കുകയും തത്സ്ഥിതി തുടരുകയും വേണമെന്ന് ഇന്ത്യ അഭ്യര്‍ത്ഥിച്ചു. ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ നേരിട്ട് ചര്‍ച്ച നടക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് എത്തുകയും ചെയ്യേണ്ടത് അടിയന്തര ആവശ്യമായി മാറിയിരിക്കുന്നു. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്രസമൂഹവും അടിയന്തരമായി ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്
എല്ലാത്തരത്തിലുമുള്ള അക്രമങ്ങളെയും പ്രകോപനങ്ങളെയും നശീകരണങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു. പ്രത്യേകിച്ച് സംഘര്‍ഷം വഷളാക്കിക്കൊണ്ട് ഗാസയില്‍ നിന്ന് നടത്തുന്ന റോക്കറ്റ് ആക്രമണങ്ങളെ. ഈ ആക്രണത്തില്‍ ഇന്ത്യയ്ക്കും ഒരു ജീവന്‍ നഷ്ടമായി. ഇന്ത്യന്‍ പൗരയടക്കം ഈ സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാവരെയുമോര്‍ത്ത് ഞങ്ങള്‍ ദുഃഖിക്കുന്നു.സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് മനുഷ്യരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്.
ഇരുകൂട്ടരും സംയമനം പാലിക്കുകയും തല്‍സ്ഥിതി തുടരുകയും വേണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ നേരിട്ട് ചര്‍ച്ച നടക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് എത്തുകയും ചെയ്യേണ്ടത് അടിയന്തര ആവശ്യമായി മാറിയിരിക്കുന്നു. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരമുണ്ടാകണം. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്രസമൂഹവും അടിയന്തരമായി ഇടപെടണം.
"
https://www.facebook.com/Malayalivartha


























