പാവപ്പെട്ടവന്‍ പുറത്തിറങ്ങിയാല്‍ പിഴയടിക്കും ബിഷപ്പ് ധ്യാനം നടത്തിയാല്‍ സല്യൂട്ടടിക്കും ഇതെന്ത് ന്യായം സര്‍ക്കാരേ?

നാട് അടച്ചിട്ട് പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടും ഇതിനകം നാല് വൈദികര്‍ മരിച്ച മൂന്നാര്‍ ധ്യാനത്തിന് ഉത്തരവാദികളായ സി എസ് ഐ സഭക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാതെ ഒഴിഞ്ഞുമാറുന്നു. സി എസ് ഐ ബിഷപ്പിനെതിരെ നടപടിയെടുക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നതെന്ന് അറിയുന്നു.
തിരുവനന്തപുരം സ്വദേശിയായ ഒരു മന്ത്രിയാണ് സഭക്കും ബിഷപ്പിനുമെതിരായ നടപടികള്‍ക്ക് തടസ്സം നില്‍ക്കുന്നതെന്നാണ് വിവരം. നിയമസഭാ തെരഞ്ഞടുപ്പില്‍ ഇടതു മുന്നണിക്ക് നാടാര്‍ സമൂഹത്തിന്റെ അളവറ്റ പിന്തുണ ലഭിച്ചിരുന്നു. നാടാര്‍ സംവരണം പിണറായി സര്‍ക്കാരാണ് നടപ്പിലാക്കിയത്. അതിന് പിന്നില്‍ സി എസ് ഐ സഭയുടെ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. മന്ത്രിയാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. സഭയുടെ പിന്തുണ കൂടി ലഭിച്ചതു കൊണ്ട് വന്‍ ഭൂരിപക്ഷത്തിലാണ് മന്ത്രി ജയിച്ചത്.
ഇത്രയും വലിയ നിയമലംഘനം നടത്തിയിട്ടും യാതൊരു നടപടിയും ഇതു വരെ സ്വീകരിക്കാതിരിക്കുന്നത് ആദ്യത്തെ സംഭവമാണ്. ലോക്ക് ഡൗണ്‍ ലംഘിച്ച് അടിയന്തിരാവശ്യങ്ങള്‍ക്ക് റോഡിലിറങ്ങുന്നവര്‍ക്ക് വന്‍തോതില്‍ പിഴയടിക്കുന്ന ലോകത്താണ് സര്‍ക്കാര്‍ ഇത്തരത്തില്‍ അലംഭാവം കാണിക്കുന്നതെന്ന് മനസിലാക്കണം.
ചട്ടം ലംഘിച്ച് സിഎസ്‌ഐ സഭ മൂന്നാറില്‍ സംഘടിപ്പിച്ച ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് വൈദികര്‍ കൂടി കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ധ്യാനത്തില്‍ പങ്കെടുത്ത് മരിച്ച വൈദികരുടെ എണ്ണം നാലായി. സംഭവത്തിന്റെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഇടുക്കി കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും നടപടിയെടുക്കാതെ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. ഇത് സംബന്ധിച്ച ഫയല്‍ സര്‍ക്കാര്‍ ഉന്നതരുടെ പക്കലാണുള്ളത്. പകര്‍ച്ച വ്യാധി നിരോധന നിയമപ്രകാരം നടപടിയെടുക്കണമെന്നാണ് കളക്ടറുടെ ശുപാര്‍ശ. കൊവിഡിന്റെ ഭാഗമായ ശക്തമായ നിരോധനം നിലനില്‍ക്കുന്ന സമയത്താണ് വൈദികര്‍ മൂന്നാറിലെത്തി മാസ്‌ക് പോലും ധരിക്കാതെ ധ്യാനം നടത്തിയത്.
തിരുവനന്തപുരം അമ്പലക്കാല ഇടവകയിലെ വൈദികന്‍ ബിനോ കുമാര്‍, വെസ്റ്റ് മൗണ്ട് സഭ വൈദികന്‍ വൈ ദേവപ്രസാദ് എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇരുവരും കഴിഞ്ഞ മൂന്നാഴ്ചയായി കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 13 മുതല്‍ 17 വരെ മൂന്നാര്‍ സിഎസ്‌ഐ പള്ളിയില്‍ നടന്ന ധ്യാനത്തില്‍ ഇരുവരും പങ്കെടുത്തിരുന്നു. തുടര്‍ന്ന് കൊവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ബിഷപ്പ് ധര്‍മരാജ് റസാലവും വൈദികരുമടക്കം 450 പേരാണ് മൂന്നാറിലെ ധ്യാനത്തില്‍ പങ്കെടുത്തത്. ഇതില്‍ ബിഷപ്പടക്കം എണ്‍പതോളം വൈദികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏതാനും പേരുടെ നില ഗുരുതരമാണ്. ബിഷപ്പ് റസാലമാണ് ധ്യാനം സംഘടിപ്പിച്ചത്. റസാലത്തിനെത്തിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇടുക്കി ജില്ലാ പോലീസും ശുപാര്‍ശ ചെയ്തിരുന്നു.
ചട്ടം ലംഘിച്ചാണ് ധ്യാനം സംഘടിപ്പിച്ചതെന്ന് വ്യക്തമായതോടെ സംഘാടകര്‍ക്കും വൈദികര്‍ക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഘാടകരായ ബിഷപ്പ് ധര്‍മരാജ് രസാലം, സഭ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി റ്റി.റ്റി പ്രവീണ്‍, സെക്രട്ടറി എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. ഇതിനിടെയാണ് ദേവികുളം സബ്കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇടുക്കി കളക്ടര്‍ സര്‍ക്കാരിന് കൈമാറിയത്.
കൊവിഡ് നിയമലംഘനമെന്ന് അറിയാമായിരുന്നിട്ടും സിഎസ്‌ഐ സഭ ധ്യാനം സംഘടിപ്പിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. പ്രസ്തുത ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
സി എസ് ഐ സഭയില്‍ ഒരു വിഭാഗം ബിഷപ്പിനും മറ്റ് അധികാരികള്‍ക്കുമെതിരെ സജീവമായി രംഗത്തുണ്ട്. അവരാണ് സഭ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന മൂന്നാര്‍ ധ്യാനത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്.കോവിഡ് ബാധിച്ച് ആദ്യത്തെ വൈദികന്‍ മരിച്ച വിവരം സഭ രഹസ്യമാക്കി സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരും മറ്റു വിശദാംശങ്ങളും സി എസ് ഐ സഭയുടെ ഭരണ സംവിധാനത്തെ എതിര്‍ക്കുന്നവരാണ് ആദ്യം പുറത്തു വിട്ടത്. അതോടെയാണ് സംഭവം കേരളം ഏറ്റെടുത്തത്.
സഭയെ സഹായിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെങ്കില്‍ അതിനെതിരെ കോടതിയെ സമീപിക്കാനും സഭാ നേതൃത്വത്തെ എതിര്‍ക്കുന്നവര്‍ ആലോചിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha


























