Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

'മുഖ്യമന്ത്രിയുടെ മരുമകന്‍' എന്ന് പ്രയോഗത്തിൽ നിന്ന് 'ബേപ്പൂരിന്റെ മകന്‍' ആയി മാറിയ കാഴ്‌ച; മുഹമ്മദ് റിയാസിനെ പുകഴ്ത്തി സുഭാഷ്

15 MAY 2021 12:18 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ മരുമകൻ ബേപ്പൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ വമ്പിച്ച ഭൂരിപക്ഷത്തോട് കൂടി തോല്‍പ്പിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസിനെ പിന്തുണച്ച് കുറിപ്പ്.

ബേപ്പൂരിന്റെ നിയുക്ത ജനപ്രതിനിധി എന്ന നിലയില്‍ ചുമതലയേറ്റ ഉടനെ കോവിഡ് രണ്ടാം തരംഗത്തില്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ വലയുന്ന ജനങ്ങള്‍ക്ക് കോവിഡ് കണ്‍ട്രോള്‍ റൂം തുറന്നുവെന്ന് സുഭാഷ് നാരായണന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

മണ്ഡലത്തില്‍ കോവിഡ് ആശുപത്രി,ഒക്സിജന്‍ പാര്‍ലറുകള്‍ അങ്ങനെ വലിയ പ്രതിരോധ മാതൃക സൃഷ്ടിക്കുകയാണ് റിയാസും കുട്ടരുമെന്ന് സുഭാഷ് പോസ്റ്റില്‍

 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഹീനമായ വ്യക്തിഹത്യ മുതൽ അങ്ങേയറ്റം സൈബർ ആക്രമണം വരെ നേരിട്ട ആളാണ് മുഹമ്മദ് റിയാസ്.

മുപ്പതുവർഷത്തോളമായി സിപിഐഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന റിയാസിന്റെ രാഷ്ട്രീയസ്വത്വം പോലും ഇല്ലാതാക്കാൻ വാർത്ത അവതാരകൻ മുതൽ രാഷ്ട്രീയ നിരീക്ഷകൻ വരെ ഒളിഞ്ഞും തെളിഞ്ഞും നേതൃത്വം നൽകി.

ഇപ്പോഴിതാ ചരിത്ര ഭൂരിപക്ഷത്തിൽ അയാൾ നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

തീരുന്നില്ല,ബേപ്പൂരിന്റെ നിയുക്ത ജനപ്രതിനിധി എന്ന നിലയിൽ ചുമതലയേറ്റ ഉടനെ കോവിഡ് രണ്ടാം തരംഗത്തിൽ പുറത്തിറങ്ങാൻ സാധിക്കാതെ വലയുന്ന ജനങ്ങൾക്ക് കോവിഡ് കൺട്രോൾ റൂം തുറന്നു, പിന്നീട് ഡോക്ടർമാരും ലാബും വീടുകളിൽ എത്തുന്ന പ്രൊജക്റ്റ്‌, മണ്ഡലത്തിൽ കോവിഡ് ആശുപത്രി,ഒക്സിജൻ പാർലറുകൾ അങ്ങനെ റിയാസിന്റെ നേതൃത്വത്തിൽ വലിയ പ്രതിരോധ മാതൃക സൃഷ്ടിക്കുകയാണ്

"മുഖ്യമന്ത്രിയുടെ മരുമകൻ" എന്ന് പ്രയോഗം അധിക്ഷേപിക്ഷേപിക്കാൻ ഉപയോഗിച്ചവരുടെ മുന്നിൽ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് അയാൾ "ബേപ്പൂരിന്റെ മകൻ" ആയി മാറുന്ന സുന്ദരമായ കാഴ്ചയാണ് നമ്മളിപ്പോൾ കാണുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (29 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (34 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (45 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

Malayali Vartha Recommends