കണ്ണൂര്‍ ദേശീയ പാതയില്‍ ഏഴാം മൈലില്‍ ആംബുലന്‍സ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്...
തളിപ്പറമ്പ് കണ്ണൂര്‍ ദേശീയ പാതയില്‍ ഏഴാം മൈലില്‍ ആംബുലന്‍സ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. ആലക്കോട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ആംബുലന്‍സ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
തളിപ്പറമ്പ് ഏഴാംമൈലില്‍ വച്ചായിരുന്നു അപകടം നടന്നത്. ആലക്കോട് ഭാഗത്തു നിന്നും രോഗിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു .
ആംബുലന്‍സില്‍ ഉണ്ടായിരുന്ന മണക്കടവ് സ്വദേശി രാജപ്പന്, സുലോചന എന്നിവര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ രഞ്ജിത്തിനും പരിക്കേറ്റു. ഇവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha