Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

ടൗട്ടെ അതിതീവ്രമാകും .,,.ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മണിയാർ അണക്കെട്ടിന്റെ 4 ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം ഉയർത്തി....മണിമല, അച്ചൻകോവിലാർ നദികളിൽ കേന്ദ്ര ജലകമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്...നാല് ജില്ലകളില്‍ അതിശക്തമായ കാറ്റിന് സാധ്യത

15 MAY 2021 02:23 PM IST
മലയാളി വാര്‍ത്ത

കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ പത്തനംതിട്ടയിലെ മണിമല, അച്ചൻകോവിലാർ നദികളിൽ കേന്ദ്ര ജലകമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്. കേന്ദ്ര ജലകമ്മിഷന്‍ ഓറഞ്ച് ബുള്ളറ്റിൻ പുറത്തിറക്കി...

മണിമലയാറ്റില്‍ കല്ലൂപ്പാറ നിരീക്ഷണ സ്റ്റേഷനില്‍ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നുകഴിഞ്ഞു..ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മണിയാർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി. 4 ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്

പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. . ആവശ്യമെങ്കിൽ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണമെന്നും നിർദ്ദേശിച്ചു. ...

അച്ചന്‍ കോവിലാറില്‍ തുമ്പമണ്‍ സ്റ്റേഷനിലും ജലനിരപ്പ് അപകടനില കവിഞ്ഞതായി കണ്ടെത്തി. പത്തനംതിട്ടയിൽ കേന്ദ്ര ജല കമ്മീഷൻ ആളുകളെ മാറ്റിപാർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി. മഴ കനത്താൽ മൂഴിയാർ അണക്കെട്ടും ഇന്ന് തുറക്കേണ്ടി വരുമെന്നും കളക്ടർ നരസിംഹുഗാരി തേജ് ലോഹിത് റെഡി പറഞ്ഞു

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ റെഡ് അലേര്‍ട് പ്രഖ്യാപിച്ചു . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഓറഞ്ച് അലേര്‍ട് ആണ് . 24 മണിക്കൂര്‍ കൂടി കനത്തമഴയും കാറ്റും കടലാക്രമണവും തുടരും. 'ടൗട്ടെ' രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റാവും. വരും മണിക്കൂറുകളില്‍ വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിവും ശക്തമായ മഴകിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിതീവ്രമാകുനന് ചുഴലിക്കാറ്റ് ഗോവ, മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുകയാണ്. ചൊവ്വാഴ്ച ഗുജറാത്തില്‍ കരതൊടും


ടൗട്ടെ ചുഴലിക്കാറ്റ് വരുന്ന 12 മണിക്കൂറില്‍ അതി തീവ്രമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തില്‍ മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും കനത്തമഴയും കറ്റും കടലാക്രണവും ഉണ്ടാകാൻ സാധ്യത ഉണ്ട് .


ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 60 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനാണ് സാധ്യത. മെയ് 15 മുതല്‍ മെയ് 17 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

. ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും കനത്തമഴയും കാറ്റും അനുഭവപ്പെടുന്നുണ്ട്. തീരപ്രദേശത്ത് കടലാക്രമണം ശക്തമാണ്. എല്ലാ തീരദേശജില്ലകളിലും കടല്‍കയറ്റം വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.


നാളെ രാത്രിവരെ സംസ്ഥാനത്ത് ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യബന്ധനവും കപ്പല്‍ഗതാഗതവും നിരോധിച്ചിട്ടുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം.


ചുഴലിക്കാറ്റ് അമ്നിദ്വിപിന് സമീപമുള്ള അറബിക്കടലില്‍നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിലാണ് നീങ്ങുന്നത്. ഗോവ, മഹാരാഷ്ട്ര തീരത്ത് അപകടസാധ്യതാ മുന്നറിയിപ്പ് നിലവില്‍വന്നു. പാകിസ്ഥാന്‍, മാലദ്വീപ് എന്നീ അയല്‍രാജ്യങ്ങള്‍ക്കും കാലാവസ്ഥാ മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്.


കൊച്ചി മുതല്‍കറാച്ചി വരെയുള്ള പ്രധാന തുറമുഖങ്ങളിലെല്ലാം അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 18ാം തീയതിയോടെ പോര്‍ബന്ദറിന് സമീപം ഗുജറാത്ത് തീരത്തുവെച്ച് ടൗട്ടെ കരയിലേക്ക് കടക്കാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (8 minutes ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (19 minutes ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (30 minutes ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (40 minutes ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (1 hour ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (1 hour ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (1 hour ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (1 hour ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (1 hour ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (2 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (2 hours ago)

പൂച്ച മാന്തി ചികിത്സയിലിരിക്കെ 11കാരിക്ക് സംഭവിച്ചത്.! ആശുപത്രിയിൽ കൂട്ടനിലവിളി മരണ കാരണം മറ്റൊന്ന്?  (2 hours ago)

മെറ്റലില്‍ തെന്നിവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക്  (2 hours ago)

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

Malayali Vartha Recommends