കോവിഡ് ബാധിച്ച് മരിച്ച മാതൃസഹോദരിയുടെ സംസ്കാരച്ചടങ്ങിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം സംഭവിച്ചത് മരം കടപുഴകി വൈദ്യുതി ലൈനില്‍ പതിച്ചതിനാൽ
പാരിപ്പള്ളിയിൽ കോവിഡ് ബാധിച്ച് മരിച്ച മാതൃസഹോദരിയുടെ സംസ്കാരച്ചടങ്ങിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. അയല്‍വക്കത്തെ പറമ്പിലെ മരം കടപുഴകി വൈദ്യുതി ലൈനില്‍ പതിച്ച് ലൈൻ യുവാവിന്റെ മേല്‍ വീഴുകയായിരുന്നു.
കടയ്ക്കല്‍ അടയമണ്‍ ഇരട്ടക്കുളം അനീഷ് ഭവനില്‍ അനീഷാണ് (30)മരിച്ചത്. മാതൃസഹോദരിയായ കല്ലുവാതുക്കല്‍ പാരിപ്പള്ളി എഴിപ്പുറം പുതുവല്‍ പുത്തന്‍ വീട്ടില്‍ ചന്ദ്രികയുടെ സംസ്കാരത്തിന് എത്തിയതായിരുന്നു അനീഷ്.
മൃതദേഹം സംസ്കരിക്കാന്‍ തുടങ്ങുമ്ബോള്‍ തൊട്ടടുത്ത പറമ്ബിലെ മരം വൈദ്യുതി ലൈനിനു മുകളിലേക്ക് വീണു. ലൈനില്‍ നിന്നുള്ള ഷോക്ക് ഏറ്റാണ് അനീഷ് മരിച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍.
https://www.facebook.com/Malayalivartha