Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

ഇത്രയും പ്രതീക്ഷിച്ചില്ല... ഇസ്രയേലും പാലസ്തീനും തമ്മിലുള്ള സംഘര്‍ഷം ശക്തി പ്രാപിച്ചിരിക്കെ സമാധാനം അകലെ; ഭൂഗര്‍ഭ പാതകളുടെയും തുരങ്കങ്ങളുടെയും വന്‍ ശൃംഖല തകര്‍ക്കാന്‍ ഇസ്രയേല്‍ വ്യോമാക്രമണവും പീരങ്കി ആക്രമണവും; ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിലെ ആക്രമണത്തില്‍ 10 മരണം; ഇസ്ലാമിക ഉച്ചകോടി ഇന്ന്

16 MAY 2021 08:52 AM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

ഇസ്രയേലും പാലസ്തീനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ലോക രാഷ്ട്രങ്ങള്‍ സമാധാനത്തിനുള്ള ശ്രമം നടത്തുകയാണ്. ഇന്നലെ ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയിലെ ഷാതി അഭയാര്‍ത്ഥി ക്യാമ്പിലെ എട്ട് കുട്ടികളടക്കം 10 പേര്‍ മരിച്ചു.

ഗാസയിലെ മൂന്നാമത്തെ വലിയ അഭയാര്‍ത്ഥി ക്യാമ്പാണ് ഷാതി. അര ചതുരശ്ര കിലോമീറ്ററിലായി പരന്നു കിടക്കുന്ന ക്യാമ്പില്‍ 85,000ത്തിലധികം പേരാണ് താമസിക്കുന്നത്.

 


വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 13 പാലസ്തീന്‍ പ്രക്ഷോഭകരും കൊല്ലപ്പെട്ടു. ഇതോടെ പാലസ്തീനിലെ മരണം 139 ആയി ഉയര്‍ന്നു. 920 പേര്‍ക്ക് പരിക്കേറ്റു. ഗാസയില്‍ ഇതുവരെ 31 കുട്ടികള്‍ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ ഒരു കുട്ടി ഉള്‍പ്പെടെ ഒന്‍പതു പേര്‍ മരിച്ചു. 560 പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലിലെ അഷ്‌കലോണ്‍, അഷ്‌ദോദ് എന്നിവിടങ്ങളില്‍ ഇന്നലെ ഹമാസ് പ്രത്യാക്രമണം നടത്തി.

ഗാസയില്‍ പാലസ്തീന്‍ സായുധ ഗ്രൂപ്പുകള്‍ നിര്‍മ്മിച്ച ഭൂഗര്‍ഭ പാതകളുടെയും തുരങ്കങ്ങളുടെയും വന്‍ ശൃംഖല തകര്‍ക്കാന്‍ ഇസ്രേയേല്‍ വ്യോമാക്രമണവും പീരങ്കി ആക്രമണവും ശക്തമാക്കി. പാലസ്തീന്‍ ഗ്രൂപ്പുകളുടെ മെട്രോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തുരങ്കങ്ങള്‍ തകര്‍ക്കുന്നത് കരയുദ്ധത്തിന് മുന്നോടിയായാണെന്ന് ഇസ്രയേല്‍ വൃത്തങ്ങള്‍ പറയുന്നു.

 



ഗാസയില്‍ മാദ്ധ്യമ സ്ഥാപനങ്ങളായ അസോസിയേറ്റഡ് പ്രസിന്റെയും അല്‍ ജസീറയുടെയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കൂറ്റന്‍ ബഹുനില മന്ദിരം ഇന്നലെ ഇസ്രയേല്‍ തകര്‍ത്തു. നിരവധി ഓഫീസുകളും അപ്പാര്‍ട്ട്‌മെന്റുകളും ഉണ്ടായിരുന്ന മന്ദിരം ഒഴിയാന്‍ ഇസ്രയേല്‍ സേന ആവശ്യപ്പെട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞായിരുന്നു ആക്രമണം.

പാലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേലിന്റെ ആക്രമണം ചര്‍ച്ചചെയ്യാന്‍ ഇസ്ലാമിക സഹകരണ സംഘടനയിലെ 57 രാജ്യങ്ങളുടെ വിദേശമന്ത്രിമാരുടെ ഓണ്‍ലൈന്‍ ഉച്ചകോടി ഇന്ന് നടക്കും. സൗദി അറേബ്യയാണ് ഉച്ചകോടി വിളിച്ചത്. ഈജിപ്റ്റിന്റെയും ഖത്തറിന്റെയും നേതൃത്വത്തില്‍ സമവായ ശ്രമം ഊര്‍ജിതമാക്കിയതിന് പിന്നാലെയാണ് ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഗ്രൂപ്പ് സമ്മേളിക്കുന്നത്. ഇന്ന് യു. എന്‍ രക്ഷാ സമിതിയും പ്രശ്‌നം ചര്‍ച്ച നടത്തും.

 



അതിനിടെ പാലസ്തീനില്‍ എമ്പാടും ഇസ്രയേലിനെതിരെ പ്രതിഷേധവുമായി യുവജനങ്ങള്‍ തെരുവില്‍ ഇറങ്ങി. ഇസ്രയേലിന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ പാലസ്തീന്‍ കുടുംബങ്ങള്‍ പലായനം തുടരുകയാണ്.

പാലസ്തീനിലെ ഇസ്രയേല്‍ ആക്രമണത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധം അരങ്ങേറുന്നു. ജമ്മുകാശ്മീരില്‍ പ്രകടനം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌പെയിനിലും തുര്‍ക്കിയിലും ആസ്ര്‍ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഇസ്രയേലിനെതിരെ ആയിരങ്ങള്‍ തെരുവിലിറങ്ങി.

 



അതേസമയം അക്രമണം കടുപ്പിച്ച ഇസ്രയേല്‍ ഗാസ അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വ്യന്യസിച്ചു. വ്യോമസേനയും കരസേനയും അക്രമണം തുടങ്ങിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. 7000ത്തോളം ഇസ്രയേലി സൈന്യവും അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ട്. ഇതോടെ മേഖല യുദ്ധസമാനമായി മാറി. എന്നാല്‍ സൈന്യം ഇതുവരെ ഗാസയിലേക്ക് കടന്നുകയറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇസ്രയേലും പാലസ്തീനും തമ്മിലുള്ള സംഘര്‍ഷം യുദ്ധമായി മാറുമോയെന്ന ആശങ്ക ലോകത്തിനുണ്ട്. ലോക സമാധാനത്തിന് തന്നെ ഇത് ഭീഷണിയായേക്കും. ഇവര്‍ തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാനാണ് മറ്റ് ലോക രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (12 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (24 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (32 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (37 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends