Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

അമ്പരന്ന് സുരേഷ് ഗോപി.... രണ്ടാം പ്രാവശ്യവും ശബരമിമല വിഷയം ഉയര്‍ത്തിയിട്ടും ജയിക്കാനാവാത്ത സുരേഷ് ഗോപിയെ കണക്കിന് പരിഹസിച്ച് സാമൂഹിക നിരീക്ഷനും നടി കനി കുസൃതിയുടെ അച്ഛനുമായ മൈത്രേയന്‍; ശബരിമല വിഷയത്തില്‍ സുരേഷ് ഗോപിയുടെ അഭിനയം ഫലിച്ചില്ലെന്ന് വെട്ടിത്തുറന്ന് പറഞ്ഞ് മൈത്രേയന്‍

16 MAY 2021 09:40 AM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സുരേഷ് ഗോപിയെപ്പറ്റി അറിയാനില്ല. ഈ തെരഞ്ഞെടുപ്പിലും ദയനീയ പരാജയം ഏറ്റുവാങ്ങിയ സുരേഷ് ഗോപിക്കെതിരെ കടുത്ത വിമര്‍ശനം നടത്തുകയാണ് സാമൂഹിക നിരീക്ഷനും നടി കനി കുസൃതിയുടെ അച്ഛനുമായ മൈത്രേയന്‍.

ശബരിമല വിഷയം ഉപയോഗിച്ചുകൊണ്ട് വോട്ട് നേടാന്‍ ശ്രമിച്ചാല്‍ അതുകൊണ്ട് ഫലമുണ്ടാകില്ലെന്നാണ് മൈത്രേയന്‍ പറയുന്നത്. ബിജെപി നേതാക്കളെ ഉദ്ദേശിച്ചുകൊണ്ടാണ് ഒരു യൂട്യൂബ് ചാനലിനോട് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്. മനുഷ്യരെ വിശ്വാസത്തിന്റെ പേരില്‍ വികാരപരമായി മുതലെടുക്കുക എന്നത് സാധ്യമല്ലെന്നും അറിവ് നേടുന്തോറും മനുഷ്യന് ആരാധനാലയങ്ങളുടെ ആവശ്യമില്ലാതായി വരുമെന്നും മൈത്രേയന്‍ പറയുന്നു.

 


വിവിധ മതവിശ്വാസങ്ങളെ കുറിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കാത്തത് അത് മനുഷ്യന് ആവശ്യമില്ലാത്തതായതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു.

മനുഷ്യന് സാമൂഹിക സുരക്ഷിതത്വം നല്‍കുന്ന സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് വിവിധ മതവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നതെന്നും പൂര്‍ണമായ സാമൂഹിക സുരക്ഷിതത്വം ഉണ്ടായിവരികയാണെങ്കില്‍ ഈ മതവിശ്വാസം ഇല്ലാതാകുമെന്നും മൈത്രേയന്‍ അഭിപ്രായപ്പെടുന്നു.

 



ഈ ചിന്തയ്ക്ക് വിരുദ്ധമായി എന്തോ മഹത്തായ കാര്യത്തിനാണെന്ന് പറഞ്ഞുകൊണ്ട് അഭിനയിക്കുകയാണെങ്കില്‍ ആളുകള്‍ അതിനെ അഭിനയമായി തന്നെ ആളുകള്‍ കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മൈത്രേയന്‍ ഇക്കാര്യം പറഞ്ഞത്.

സുരേഷ് ഗോപിയുടേത് അഭിനയമാണെന്ന് ജനങ്ങള്‍ക്ക് മാസിലായിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് അഭിനയിക്കാനും അറിയില്ല എന്ന് തനിക്ക് പറയേണ്ടി വരുമെന്നും മൈത്രേയന്‍ പരിഹസിക്കുന്നു. ആരാധനാലയങ്ങള്‍ വര്‍ഷങ്ങളായി ആളുകള്‍ സാമൂഹികപരമായും സാമ്പത്തികപരമായും മറ്റും ഒത്തുകൂടുന്ന സ്ഥലങ്ങളാണെന്നും വിശ്വാസത്തിന്റെ ബലത്തിലല്ല അവ നിലനില്‍ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

 



ആള്‍ക്കാരുടെ ജീവിതചര്യയുമായും ജീവിതാവശ്യങ്ങളുമായും ബന്ധപ്പെട്ടുകൂടിയാണ് അവ നിലനില്‍ക്കുന്നതെന്നും മൈത്രേയന്‍ പറഞ്ഞു. ആരാധനാലയങ്ങളെന്ന സംവിധാനങ്ങള്‍ക്ക് പകരം സാമൂഹികസുരക്ഷ ഉറപ്പാക്കുന്ന, ജീവിതനിലവാരം ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ ഇനിയും ആവശ്യത്തിന് എത്തിയിട്ടില്ല എന്നുള്ളതാണ് നിലവിലെ പ്രശ്‌നം.യഥാര്‍ത്ഥ അറിവിന്റെ ലോകത്ത് വിശ്വാസങ്ങള്‍ക്ക് സ്ഥാനമില്ല.

 

അതുകൊണ്ടാണ് വിശ്വാസങ്ങളെ പൊലിപ്പിച്ചുകാട്ടികൊണ്ട്, തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് ചില ആളുകള്‍ തോറ്റുപോകുന്നത്. ആശ്വാസത്തിന്റെ യുക്തിക്കകത്ത് മാത്രമാണ് വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നത് എന്നറിയുന്ന ഒരു സമൂഹമായി നാം മാറിക്കഴിഞ്ഞിട്ടുണ്ട്.

 



ഭാവപ്രകടനങ്ങള്‍ കൊണ്ട് വോട്ട് കിട്ടുമെന്ന് കരുതുന്നവരുണ്ടെങ്കില്‍ അങ്ങനെ അത് ലഭിക്കില്ലെന്ന് പഠിക്കുക കൂടി ചെയ്യുക. മൈത്രേയന്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരുന്ന വേളയില്‍, ശബരിമല വിഷയം സംബന്ധിച്ച ഒരു ചോദ്യം വന്നപ്പോള്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ സുരേഷ്‌ഗോപി ഒരു മാദ്ധ്യമപ്രവര്‍ത്തകനോട് കയര്‍ത്തു സംസാരിച്ചതിന്റെ വീഡിയോ, സോഷ്യല്‍ മീഡിയ വഴിയും മറ്റുമായി വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.

എന്തായാലും മൈത്രേയന്റെ വിമര്‍ശനം ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഇതിന് സുരേഷ് ഗോപി എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയിൽ ഇട്ടുമൂടാൻ പൂത്ത പണം..!കന്യാകുമാരിയിൽ എത്തി മൂന്നാം പക്കം കടലിൽ ശവം പൊങ്ങി..സഹോദരിമാർക്ക്...  (34 minutes ago)

സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...  (54 minutes ago)

നീറ്റ്, ജെഇഇ – 2027 റിപ്പീറ്റർ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ച് സൈലം  (58 minutes ago)

MAY 1നാളെ മുതൽ രാജ്യത്ത് ഈ 5 മാറ്റങ്ങൾ...! വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക് അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി  (1 hour ago)

വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (1 hour ago)

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു  (1 hour ago)

പിണറായിയുടെ നെഞ്ചത്ത് റീത്ത് വച്ച് അശോക് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ മുഖ്യന്റെ അന്നനാളത്തിൽ തിരുകി  (1 hour ago)

അയ്യോ.. അമ്മാ.. നിലവിളിച്ച് ആ മൂന്ന് പെൺ കുട്ടികൾ കുടുംബശ്രീ ടൂർ..അന്ത്യയാത്ര..! ആ 2 മരണം നടന്നത് ഇങ്ങനെ  (2 hours ago)

KSRTC-യുടെ നിക്കർ കീറി കോടതി..19 ക്കാരന് 1.50 കോടി നഷ്ടപരിഹാരം കൊടുക്കണം..! 3 വർഷം മുൻപ്  (2 hours ago)

വീടിനകത്ത്‌ വീണ് തലയ്ക്ക് പരിക്കേറ്റ്‌ ഒമാനിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു  (3 hours ago)

കേരളത്തിൻറെ വൈദ്യുത സാഹചര്യം ദുർഘടമായ സാഹചര്യത്തിൽ സർക്കാർ ഈ വൈദ്യുത പദ്ധതി തിരിച്ചെടുക്കാൻ ഉത്തരവ് നൽകിയില്ല; ഇതുവരെ ബോർഡ് ഇതിൻറെ നിയന്ത്രണം ഏറ്റെടുത്തില്ല; പച്ചയായ പകല്‍ക്കൊള്ളയാണ് നടക്കുന്നതെന്ന് ക  (3 hours ago)

തമിഴ്നാട് ഭരണം തൂക്കുമോ വിജയ്?  (3 hours ago)

കാസർകോട് എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരണത്തിന് കീഴടങ്ങി  (4 hours ago)

ഐ.സി.എസ്.ഇ, ഐ.എസ്.സി 10, 12 ക്ലാസുകളിലെ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.....  (4 hours ago)

നായ്ക്കള്‍ കടിച്ചു വലിച്ച് വികൃതമാക്കി  (5 hours ago)

Malayali Vartha Recommends