Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

എന്‍സിപിയുടെ മന്ത്രി എ കെ ശശീന്ദ്രനോ, തോമസ് കെ തോമസോ? ശശീന്ദ്രനെ ഫോണും വിളിപ്പിച്ച് വീട്ടിലിരുത്തുമോ സിപിഎം; പകരക്കാരനായി തോമസ് കെ തോമസ്; എ.കെ. ശശീന്ദ്രനെ വെട്ടിയത് സി പി എം നേരിട്ടിറങ്ങി

16 MAY 2021 10:10 AM IST
മലയാളി വാര്‍ത്ത

എന്‍സിപിയുടെ മന്ത്രി എ കെ ശശീന്ദ്രനോ, തോമസ് കെ തോമസോ? ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് മന്ത്രിയാവാനാണ് സാധ്യത. എ.കെ. ശശീന്ദ്രനെ വെട്ടിയത് മറ്റാരുമല്ല,സി പി എം തന്നെയാണ്.

എ.കെ. ശരിന്ദ്രനെ ഇക്കുറി മന്ത്രിയാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വളരെ നേരത്തെ തീരുമാനിച്ചു എന്നാണ് ശശീന്ദ്രനുമായി ബന്ധപ്പെട്ടവര്‍ സംശയിക്കുന്നത്. തോമസ് ചാണ്ടിയുടെ രാജിക്ക് ശേഷം മനസില്ലാമനസോടെയാണ് ശശീന്ദ്രനെ പിണറായി മന്ത്രിയാക്കിയത്. തോമസ് ചാണ്ടിയുമായി പിണറായിക്ക് ഉണ്ടായിരുന്നത് വര്‍ഷങ്ങളായുള്ള അടുപ്പമാണ്.

 

 

തോമസ് ചാണ്ടിക്ക് എന്‍ സി പിയില്‍ അനിഷേധ്യമായ സ്ഥാനമാണ് പിണറായി നല്‍കിയിരുന്നത്. ശശീന്ദ്രനെതിരെ മംഗളം ചാനല്‍ പുറത്തുവിട്ട ലൈംഗിക ആരോപണത്തോടെയാണ് ശശീന്ദ്രനോട് പിണറായിക്ക് താത്പര്യം കുറഞ്ഞു തുടങ്ങിയത്.

യഥാര്‍ത്ഥത്തില്‍ എന്‍ സിപിയില്‍ കലാപം സൃഷ്ടിച്ചിരിക്കുന്നത് സി പി എം തന്നെയാണ്. അതിന് നേതൃത്വം നല്‍കിയത് പിണറായി വിജയന്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 



മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തീര്‍ക്കാന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടല്‍ കേരളത്തില്‍ വരാനിരിക്കെ തോമസ് കെ തോമസും ശശീന്ദ്രനും തമ്മിലുള്ള യുദ്ധം മുറുകുകയാണ് . എ കെ ശശീന്ദ്രന്‍ പക്ഷത്തെ പ്രമുഖനായ റസാഖ് മൗലവിയെ അച്ചടക്കം ലംഘനത്തിന്റെ പേരില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ടി പി പീതാംബരന്‍ പുറത്താക്കിയത് സി പി എം നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ്. നടപടിക്കെതിരെ ദേശീയ നേതൃത്വത്തെ സമീപിക്കുമെന്ന് ശശീന്ദ്രന്‍ പക്ഷം പ്രതികരിച്ചു..

പ്രഫുല്‍ പട്ടേലുമായുള്ള ചര്‍ച്ചകളിലാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതിനിടെയാണ് നേതാക്കളെ പിന്തുണയ്ക്കുന്നവരെ വെട്ടിനിരത്തി ഗ്രൂപ്പ് പോര് ശക്തമാക്കുന്നത്. പാലായില്‍ മാണി സി കാപ്പന്റെ വിജയത്തെ പ്രകീര്‍ത്തിച്ച സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരനെ വിമര്‍ശിച്ചതിനാണ് ശശീന്ദ്രന്‍ പക്ഷത്തെ പ്രമുഖനായ റസാഖ് മൗലവിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. തൊട്ട് പിറകെ നിശ്ചയിച്ച സമയത്ത് മറുപടി ലഭിച്ചില്ലെന്ന് ചൂണ്ടികാട്ടി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. പീതാംബരന്‍ മാസ്റ്ററുടെ നടപടി തോമസ് കെ തോമസിന് വേണ്ടിയാണെന്നാണ് എ കെ ശന്ദീന്ദ്രന്‍ പക്ഷം ആരോപിക്കുന്നത്. നടപടി ചോദ്യം ചെയ്ത് ദേശീയ നേതൃത്വത്തെ സമീപിക്കുമെന്ന് റസാഖ് മൗലവിയും പ്രതികരിച്ചു.

 



മാണി സി കാപ്പന്‍ പാര്‍ട്ടി വിട്ടതോടെ തോമസ് കെ തോമസിന്റെ നേതൃത്വത്തില്‍ എന്‍സിപിയില്‍ പുതിയ ചേരി രൂപംകൊണ്ടിട്ടുണ്ട്. പാര്‍ട്ടി വിട്ടു പോയ കാപ്പനെ എന്‍സിപിയില്‍ മടക്കി കൊണ്ടുവന്ന് ഇടതുപക്ഷത്തിന്റെ സീറ്റ് 100 ആക്കണമെന്ന ആഗ്രഹമാണ് പീതാംബരനുള്ളത്.

ടി പി പീതാംബരന്റെ പിന്തുണയും തോമസ് കെ തോമസിനാണ്. തെരഞ്ഞെടുപ്പിന് പിറകെ ശശീന്ദ്രന്‍ പക്ഷത്തെ മറ്റ് മൂന്ന് നേതാക്കള്‍ക്ക് കൂടി ടി പി പീതാംബരന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര പിന്തുണയോടെ സംസ്ഥാന തലത്തില്‍ പുനസംഘടനയ്ക്കും എ കെ ശശീന്ദ്രന്‍ പക്ഷം ശ്രമിക്കുന്നു.

 

 

ടി പി പീതാംബരനെ മാറ്റി പി സി ചാക്കോയെ അധ്യക്ഷ സ്ഥാനത്ത് കൊണ്ടുവരാനുള്ള നീക്കവും എ കെ ശശീന്ദ്രന്‍ വിഭാഗം തുടങ്ങിയിട്ടുണ്ട്. പക്ഷേ ചാക്കോ വരുന്നതിനോട് സി പി എമ്മിന് തീര്‍ത്തും യോജിപ്പില്ല. തോമസ് കെ തോമസിനും എ.കെ. ശശീന്ദ്രനും മന്ത്രി സ്ഥാനം വിഭജിച്ച് നല്‍കാനുള്ള ഫോര്‍മുലയും ചിലപ്പോള്‍ പരീക്ഷിച്ചേക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയിൽ ഇട്ടുമൂടാൻ പൂത്ത പണം..!കന്യാകുമാരിയിൽ എത്തി മൂന്നാം പക്കം കടലിൽ ശവം പൊങ്ങി..സഹോദരിമാർക്ക്...  (33 minutes ago)

സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...  (53 minutes ago)

നീറ്റ്, ജെഇഇ – 2027 റിപ്പീറ്റർ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ച് സൈലം  (57 minutes ago)

MAY 1നാളെ മുതൽ രാജ്യത്ത് ഈ 5 മാറ്റങ്ങൾ...! വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക് അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി  (1 hour ago)

വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (1 hour ago)

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു  (1 hour ago)

പിണറായിയുടെ നെഞ്ചത്ത് റീത്ത് വച്ച് അശോക് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ മുഖ്യന്റെ അന്നനാളത്തിൽ തിരുകി  (1 hour ago)

അയ്യോ.. അമ്മാ.. നിലവിളിച്ച് ആ മൂന്ന് പെൺ കുട്ടികൾ കുടുംബശ്രീ ടൂർ..അന്ത്യയാത്ര..! ആ 2 മരണം നടന്നത് ഇങ്ങനെ  (2 hours ago)

KSRTC-യുടെ നിക്കർ കീറി കോടതി..19 ക്കാരന് 1.50 കോടി നഷ്ടപരിഹാരം കൊടുക്കണം..! 3 വർഷം മുൻപ്  (2 hours ago)

വീടിനകത്ത്‌ വീണ് തലയ്ക്ക് പരിക്കേറ്റ്‌ ഒമാനിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു  (3 hours ago)

കേരളത്തിൻറെ വൈദ്യുത സാഹചര്യം ദുർഘടമായ സാഹചര്യത്തിൽ സർക്കാർ ഈ വൈദ്യുത പദ്ധതി തിരിച്ചെടുക്കാൻ ഉത്തരവ് നൽകിയില്ല; ഇതുവരെ ബോർഡ് ഇതിൻറെ നിയന്ത്രണം ഏറ്റെടുത്തില്ല; പച്ചയായ പകല്‍ക്കൊള്ളയാണ് നടക്കുന്നതെന്ന് ക  (3 hours ago)

തമിഴ്നാട് ഭരണം തൂക്കുമോ വിജയ്?  (3 hours ago)

കാസർകോട് എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരണത്തിന് കീഴടങ്ങി  (4 hours ago)

ഐ.സി.എസ്.ഇ, ഐ.എസ്.സി 10, 12 ക്ലാസുകളിലെ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.....  (4 hours ago)

നായ്ക്കള്‍ കടിച്ചു വലിച്ച് വികൃതമാക്കി  (5 hours ago)

Malayali Vartha Recommends