നിരാശരായി സിപിഎം... ആദ്യഫലങ്ങളില്‍ ശബരീനാഥ് കുതിച്ചു കയറുമ്പോള്‍ സിപിഎം ക്യാമ്പില്‍ മ്ലാനത; വിജയകുമാര്‍ ഏറെ പിന്നില്‍

ആദ്യഫലങ്ങളില്‍ ശബരീനാഥ് കുതിച്ചു കയറുമ്പോള്‍ സിപിഎം ക്യാമ്പില്‍ മ്ലാനത. ഏറെ പ്രതീക്ഷയോടെയാണ് സിപിഎം ഉപതെരഞ്ഞടുപ്പിനെ നേരിട്ടത്. ഉമ്മന്‍ചാണ്ടിയെ തകര്‍ക്കാന്‍ ലഭിച്ച അവസാന പ്രതീക്ഷയായിരുന്നു ഈ തെരഞ്ഞെടുപ്പ്. അതിനാലാണ് വിഎസുമായുള്ള പടലപ്പിണക്കം മാറ്റിവച്ച് പിണറായി വിജയന്‍ പോലും വിഎസിന് പിന്നില്‍ അണി നിരന്നത്. എല്ലാ ഘട്ടത്തിലും പ്രചാരണത്തില്‍ സിപിഎം മുന്നിലായിരുന്നു. ചില പ്രവചനങ്ങളും സിപിഎമ്മിന് അനുകൂലമായിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ തുടക്കം മുതല്‍ വിജയകുമാര്‍ പിന്നിലേക്ക് പോയി. ലഭ്യമായ വോട്ടിങ് നില അനുസരിച്ച് 10063 വോട്ടിന് പിന്നില്‍ നില്‍ക്കുന്നു. ശബരിനാഥ് ഒന്നാംസ്ഥാനത്തും ഒ രാജഗോപാല്‍ മൂന്നാം സ്ഥാനത്തുമാണ്.
വിജയപ്രതീക്ഷയിലായിരുന്ന വിജയകുമാറിനും എല്‍ഡിഎഫിനും സ്വന്തം തട്ടകത്തിലേറ്റത് വന്‍ തിരിച്ചടിയാണ്. വിധി എല്‍.ഡി.എഫിന് പ്രതികൂലമായാല്‍ തോല്‍ക്കുന്നത് സി.പി.എം. ആണ്. പ്രത്യേകിച്ച് പിണറായി വിജയന്. പാര്‍ട്ടി സെക്രട്ടറിക്കും പ്രതിപക്ഷനേതാവിനും മുന്നണിക്കും മീതെ, അരുവിക്കര പിണറായിയുടെ \'തിരഞ്ഞെടുപ്പാ\'ണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























