വായുമലിനീകരണം രൂക്ഷം...ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് അധികൃതർ

എ.ക്യു.ഐ 400 കടക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ട്.... ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് അധികൃതർ.വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇന്നലെ ശരാശരി വായു ഗുണനിലവാര സൂചിക 361 ആണ് രേഖപ്പെടുത്തിയത്.
നിലവിൽ ഗ്രാപ് -3 (ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ) നിയന്ത്രണങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. ഇതിനൊപ്പം ഗ്രാപ്-4 നിയന്ത്രണങ്ങൾ കൂടി നടപ്പാക്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സർക്കാരിന് നിർദ്ദേശം നൽകി.
എ.ക്യു.ഐ 400 കടക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് ഗ്രാപ്-4 നിയന്ത്രണങ്ങൾ നടപ്പാക്കാൻ നിർദ്ദേശിച്ചത്. പൊതു, സ്വകാര്യ ഓഫീസുകൾ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കണമെന്നും ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണണെന്നും മലിനീകരണ നിയന്ത്രണ ബോർഡ് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട് .
കേന്ദ്ര സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടു. നവംബർ, ഡിസംബർ മാസങ്ങളിൽ നടത്താൻ തീരുമാനിച്ചിട്ടുള്ള കായിക മത്സരങ്ങൾ മാറ്റിവയ്ക്കാനായി കഴിഞ്ഞ ദിവസം ഡൽഹി സർക്കാർ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha























