ബീമാപള്ളി ദർഗാ ഷെരീഫിലെ ഉറൂസിന് കൊടിയേറി....

ബീമാപള്ളി ദർഗാ ഷെരീഫിലെ ഉറൂസിന് ഇന്നലെ രാവിലെ 11-ന് കൊടിയേറി. രാവിലെ എട്ടിന് പള്ളിയങ്കണത്തിൽ ജവഹർപള്ളി ഇമാം സിദ്ദിഖ് സഖാഫി ബീമാപള്ളിയുടെ കാർമികത്വത്തിൽ പ്രാർഥന നടന്നു.
തുടർന്ന് പള്ളിയിൽനിന്ന് അശ്വാരൂഡ സേന, വാദ്യഘോഷങ്ങൾ, ദഫ്മുട്ട് എന്നിവയുടെ അകമ്പടിയോടെ വിശ്വാസികളും മതപുരോഹിതൻമാരുമുൾപ്പെട്ട പട്ടണഘോഷയാത്ര ജോനക പൂന്തുറയിലേക്ക് പുറപ്പെട്ടു. 10.30 ഓടെ തിരികെയെത്തി. തുടർന്ന് ബീമാപള്ളി ചീഫ് ഇമാം അൽഹാഫിസ് കുമ്മനം നിസാമുദീൻ അസ്ഹരിയുടെ നേതൃത്വത്തിൽ വിശ്വാസികൾ പങ്കുചേർന്ന് കൂട്ടപ്രാർഥന നടന്നു
ബീമാപള്ളി ജമാഅത്ത് പ്രസിഡന്റ് എസ്. അബ്ദുൾ ജബ്ബാർ കൊടികൾ പള്ളിയുടെ പ്രധാന മിനാരങ്ങളിലേക്ക് ഉയർത്തിയതോടെയാണ് പത്തുദിവസത്തെ ഉറൂസിന് തുടക്കമായി.
" f
https://www.facebook.com/Malayalivartha























