അരുവിക്കരയില്‍ യുഡിഎഫിനു ജയം ഉറപ്പ്: വി.എം. സുധീരന്‍

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശബരിനാഥന്‍ മികച്ച വിജയം നേടുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ശബരിനാഥന്‍ തന്നെയായിരുന്നു തെരഞ്ഞെടുപ്പിലെ തുറുപ്പ്ചീട്ടെന്നും കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ഐക്യത്തോടെയുള്ള പ്രവര്‍ത്തനം ഫലം കാണുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ശബരിനാഥന്റെ സ്ഥാനാര്‍ഥിത്വം ആദ്യഘട്ടത്തില്‍ തന്നെ എല്ലാ കോണുകളില്‍ നിന്നും സ്വാഗതം ചെയ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍, സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം, മോദി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ എന്നിവയെല്ലാം മുന്നില്‍ വച്ചാണ് ജനങ്ങള്‍ വിധിയെഴുതിയിരിക്കുന്നത്.
എ.കെ. ആന്റണി അടക്കമുള്ളവര്‍ പ്രചാരണത്തില്‍ മുന്‍നിരയിലുണ്ടായിരുന്നത് നിര്‍ണായകമായി. മണ്ഡലത്തില്‍ ജി. കാര്‍ത്തികേയന്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























