ഇങ്ങനെ പോയാല്‍.... സിപിഎമ്മിനെ തോല്‍പ്പിച്ചത് ബിജെപി; ഒരു ഉപതെരഞ്ഞെടുപ്പിലും വിജയിക്കാനാവാതെ സിപിഎം മരണക്കയത്തില്‍

ഈ വിജയം ഉമ്മന്‍ചാണ്ടിയുടേതാകുമ്പോള്‍ മരണക്കയത്തിലായത് സിപിഎമ്മാണ്. ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ 34,000ലധികം വോട്ട് നേടിയപ്പോള്‍ സിപിഎമ്മിന്റെ എം വിജയകുമാറിന് നേടാനായത് 46,320 ആണ്. സിപിഎമ്മിന്റെ വോട്ടുകള്‍ ബിജെപി പിടിച്ചെന്നാണ് ആദ്യ വിലയിരുത്തല്‍. സിപിഎമ്മിന്റെ ഹൈന്ദവ വിരുദ്ധ വാദങ്ങള്‍ അവരെ സിപിഎമ്മില്‍ നിന്നും അകറ്റി.
ഇത് മുന്നില്‍ കണ്ടാണ് കഴിഞ്ഞ ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് വേണ്ടി പിണറായിയും ജി. സുധാകരനും വാദിച്ചത്.
ശബരീനാഥ് വിജയിച്ചതോടെ സിപിഎം ക്യാമ്പില്‍ മ്ലാനത പരന്നു. ഏറെ പ്രതീക്ഷയോടെയാണ് സിപിഎം ഉപതെരഞ്ഞടുപ്പിനെ നേരിട്ടത്. ഉമ്മന്‍ചാണ്ടിയെ തകര്‍ക്കാന്‍ ലഭിച്ച അവസാന പ്രതീക്ഷയായിരുന്നു ഈ തെരഞ്ഞെടുപ്പ്. അതിനാലാണ് വിഎസുമായുള്ള പടലപ്പിണക്കം മാറ്റിവച്ച് പിണറായി വിജയന്‍ പോലും വിഎസിന് പിന്നില്‍ അണി നിരന്നത്. എല്ലാ ഘട്ടത്തിലും പ്രചാരണത്തില്‍ സിപിഎം മുന്നിലായിരുന്നു. ചില പ്രവചനങ്ങളും സിപിഎമ്മിന് അനുകൂലമായിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ തുടക്കം മുതല്‍ വിജയകുമാര്‍ പിന്നിലേക്ക് പോയി. ശബരിനാഥ് ഒന്നാംസ്ഥാനത്തും ഒ രാജഗോപാല്‍ മൂന്നാം സ്ഥാനത്തുമാണ്.
വിജയപ്രതീക്ഷയിലായിരുന്ന വിജയകുമാറിനും എല്‍ഡിഎഫിനും സ്വന്തം തട്ടകത്തിലേറ്റത് വന്‍ തിരിച്ചടിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























