മലയാളിവാര്‍ത്ത പറഞ്ഞത് ശരിയായി, രാജഗോപാലിനെ രംഗത്തിറക്കിയ ഉമ്മന്‍ചാണ്ടിയുടെ ചാണക്യതന്ത്രം വിജയിച്ചു,ചോര്‍ന്നത് എല്‍ഡിഎഫിന്റെ വോട്ടുകള്‍

ആദ്യം തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ് മാറിനിന്ന ഒ രാജഗോപാലിനെ ഡല്‍ഹില്‍ ചെന്ന് ബിജെപിയുടെ കേന്ദ്രനേതാക്കളെ കണ്ട് സമ്മര്‍ദ്ദം ചെലുത്തി അരുവിക്കരിയില്‍ മത്സരിപ്പിച്ച ഉമ്മന്‍ചാണ്ടിയുടെ ചാണക്യ തന്ത്രമാണ് അരുവിക്കരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ശബരീനാഥനെ വിജയിപ്പിച്ചത്.
അരുവിക്കരയില്‍ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോയത് സിപിഎമ്മാണ്. വിജയകുമാര്‍ തെരഞ്ഞെടുപ്പു പ്രചരണം തുടങ്ങിയപ്പോഴും യുഡിഎഫില്‍ ആര് സ്ഥാനാര്‍ഥിയാകും എന്നുള്ളതിനെക്കുറിച്ചുള്ള അനിശ്ചിത്വത്തിലായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ ബിജെപിയുടെ കേന്ദ്രനേതാക്കളെ കണ്ട് രാജഗോപാലിനെ ബിജെപി സ്ഥാനാര്‍ഥിയാക്കണമെന്ന് അഭ്യര്‍ഥിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. സംസ്ഥാനത്തെ ഒരു പ്രമുഖ ബിജെപി നേതാവിന്റെ പിന്തുണയോട് കൂടിയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നീക്കം. രാജഗോപാലിനെ സ്ഥാനാര്‍ഥിയാക്കാമെന്ന് ബിജെപി നേതൃത്വം സമ്മതിച്ചതിന് ശേഷമാണ് ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചത്. അതിനു മുമ്പ് തന്നെ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ വിളിച്ച് ശബരീനാഥന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനും പറഞ്ഞു.
ബാര്‍ക്കോഴ, സോളാര്‍ക്കേസ് തുടങ്ങിയ ഭരണ വിരുദ്ധ വികാരം ആഞ്ഞടിക്കുബോഴും തിരുവനന്തപുരത്ത് എത്തിയ ഉമ്മന്‍ചാണ്ടി അരുവിക്കര ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളുടെ വിലയിരുത്തലാകുമെന്ന് പറയാന്‍ കഴിഞ്ഞത് രാജഗോപാല്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ടാണ്.
ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നു എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരമെങ്കില്‍ അത് ഗുണം ചെയ്യുക എല്‍ഡിഎഫിനായിരിക്കുമെന്ന്. അതുകൊണ്ടാണ് ബിജെപിയുടെ ഒ രാജഗോപാലിനെക്കൂടി തെരഞ്ഞെടുപ്പ് ഗോഥയിലെത്തിച്ച് ഉമ്മന്‍ചാണ്ടി തന്ത്രം മെനഞ്ഞ്.
ഒ രാജഗോപാല്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാകുമെന്ന് സിപിഎം സ്വപ്‌നത്തില്‍പ്പോലും വിചാരിച്ചില്ല. ഒ രാജഗോപാല്‍ വന്നതോട് കൂടി എല്‍ഡിഎഫ് പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പിണറായിയും അച്യുതാന്തനും മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് ഇതുവരെ ആരും കാണാത്ത പ്രവര്‍ത്തനം കാഴ്ചവെച്ചെങ്കിലും ഉമ്മന്‍ചാണ്ടിയുടെ ചാണക്യ തന്ത്രത്തിനു മുന്നില്‍ അതൊന്നും വിലപ്പോയില്ല. പറഞ്ഞതുപോലെ തന്നെ എല്‍ഡിഎഫിന് കിട്ടേണ്ട വോട്ടുകള്‍ ഒ രാജഗോപാല്‍ പിടിച്ചു. സിപിഎമ്മിന്റെ 20,000ത്തില്‍പ്പരം വോട്ടുകളാണ് ഒ രാജഗോപാല്‍ പിടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്തിയെ വിജയിപ്പിച്ചത്. ഇത് മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തനം പിണറായിയുടെ നേതൃത്വത്തില്‍ സിപിഎം നടത്തിയെങ്കിലും വോട്ട് ചോര്‍ച്ച തടയാനായില്ല.
അതുപോലെ തന്നെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പിനും തെരഞ്ഞടുപ്പ് വിജയം ഒരു പ്രഹരമാണ് ഉണ്ടാക്കിയത്. ശബരീനാഥന്‍ തോറ്റാല്‍ അത് ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ആയുധമാക്കാനിരിക്കുകയായിരുന്നു ഐ ഗ്രൂപ്പ്. ശബരീനാഥന്‍ ജയിച്ചതോടു കൂടി രമേശ് ചെന്നിത്തലയുടെ പ്രസക്തി അവസാനിക്കുകയാണ്. പറഞ്ഞതുപോലെ തന്നെ ഒട്ടേറെ രാഷ്ടീയ നേതാക്കന്‍മാര്‍ ഈ തെരഞ്ഞടുപ്പുടുകൂടി കൂട്ടിലൊതുങ്ങും. എന്തായാലും കോണ്‍ഗ്രസിനകത്ത് ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായി ഉമ്മന്‍ചാണ്ടി മാറിയ കാഴ്ചയാണ് ഈ ഉപതെരഞ്ഞെടുപ്പ് വിജയത്തോട് കൂടി ഉണ്ടായിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























