പിസി ജോര്‍ജ്ജിന്റെ സ്ഥാനര്‍ത്ഥിയെ പിന്തള്ളി നോട്ട നാലാമത്: വാദങ്ങള്‍ പൊളിഞ്ഞ ജോര്‍ജ്ജിന്റെ നില പരുങ്ങലില്‍

ഇല്ലത്തു നിന്നിറങ്ങി അമ്മാത്ത് ഒട്ട് എത്തിയുമില്ല എന്ന അവസ്ഥയില്‍ പിസി ജോര്‍ജ്ജ്. അരുവിക്കര തിരഞ്ഞെടുപ്പ് പലരുടെയും രാഷ്ട്രീയ ഭാവിക്ക് അന്ത്യം കുറിച്ചേക്കും അതില്‍ ഒന്നാമതാവുക പിസി ജോര്‍ജ്ജായിരിക്കും. തിരഞ്ഞെടുപ്പ് ഫലം ഇടതുകോട്ടകളില്‍ ഉണ്ടാക്കിയ വിള്ളല്‍ ഒട്ടും ചെറുതല്ല. അതിലേറെയാണ് വലിയ വാദങ്ങളുമായി ഇറങ്ങിയ ജോര്‍ജ്ജിനുണ്ടായ തിരിച്ചടി. ജോര്‍ജ്ജിന്റെ സ്ഥാനര്‍ത്ഥിയെ പിന്തള്ളി നോട്ട നാലാമത് എത്തി.്
അങ്ങനെ ഒന്നാം സ്ഥാനം മോഹിച്ച് സ്ഥാനാര്‍ത്ഥിയെ നിറുത്തിയ അഴിമതി വിരുദ്ധ മുന്നണിക്ക് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കെട്ടി വച്ച കാശു പോലും കിട്ടാതെ ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണിയുടെ ആദ്യ തെരഞ്ഞെടുപ്പ് മത്സരം കണ്ണീരില്‍ കുതിര്‍ന്നു.
നാടാര്‍ വോട്ടുകള്‍ പോലും സ്വന്തമാക്കാന്‍ പിസി ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിയായ കെ ദാസിന് കഴിഞ്ഞില്ല. 10,000 വോട്ടുകള്‍ നേടുമെന്നായിരുന്നു വാദമെങ്കിലും 1197 വോട്ട് മാത്രമാണ് കെ ദാസ് നേടിയത്. ജനകീയ വോട്ടെടുപ്പ് നടത്തി ജോര്‍ജ് കണ്ടെത്തിയ സ്ഥാനാര്‍ത്ഥിയാണ് ഇത്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനായി നടത്തിയ വോട്ടെടുപ്പില്‍ ദാസിന് കിട്ടിയ വോട്ടുകള്‍ പോലും ഇപ്പോഴില്ല. ഇതിലെ പൊള്ളത്തരമാകും ജോര്‍ജിന് കേരള രാഷ്ട്രീയത്തില്‍ ഇനി തിരച്ചടികള്‍ നല്‍കുക. ഒരു തരത്തിലും സ്വാധീനമുണ്ടാക്കാന്‍ ജോര്‍ജിനായില്ല. എന്നാല്‍ രണ്ടായിരം വോട്ട് പോലും നേടാനായില്ലെന്നത് ദയനീയ ചിത്രം തന്നെയാണ്. പിസി ജോര്‍ജ് മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്. നാടാര്‍ മേഖലകളില്‍ പോലും ഇതൊന്നും ഗുണം ചെയ്തില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്.
അരുവിക്കരയിലും കുറ്റിച്ചലിലും പൂവച്ചലിലും നേട്ടമുണ്ടാക്കുമെന്നായിരുന്നു പിസി ജോര്‍ജിന്റെ അവകാശ വാദം. എസ് ഡി പി ഐയുടെ പിന്തുണയോടെ നേടിയ വോട്ടുകള്‍ മാത്രമാണ് ദാസിന് കിട്ടയതെന്നാണ് യാഥാര്‍ത്ഥ്യം. എസ് ഡി പി ഐയുടെ കേഡര്‍ സ്വഭാവമുള്ള വോട്ടുകള്‍ ദാസിനെ കൈവിട്ടില്ല. ബാര്‍ കോഴയില്‍ കെഎം മാണിയുമായി പിണങ്ങി യുഡിഎഫ് വിട്ട് പുറത്തുവന്ന ജോര്‍ജിന് വലിയ തരിച്ചടി തന്നെയാണ് ഇത്.
ഇനി ജോര്‍ജിന് നിയമസഭാ അംഗത്വവും നഷ്ടമാകുമെന്ന് ഉറപ്പ്. മുന്‍ ചീഫ് വിപ്പിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ആഗ്രഹിക്കുന്ന കെ എം മാണി ഉടന്‍ തന്നെ അയോഗ്യനാക്കാനുള്ള അപേക്ഷ സ്പീക്കര്‍ക്ക് നല്‍കും. കോടതി കൂടി കൈവിട്ടാല്‍ ജോര്‍ജ്ജിന് രാഷ്ട്രീയ വനവാസമാകും ഫലം. സര്‍ക്കാര്‍ ചിലവില്‍ എല്ലാം നടത്തായി വിപ്പായി ഗര്‍ജ്ജിച്ച് നടന്ന ജോര്‍ജ്ജിന്റെ അവസ്ഥ പരമ ദയനീയമാകും. അവസാനം താന്‍ കുഴിച്ച കുഴിയില്‍ എന്ന ചൊല്ല് അന്വര്‍ത്ഥമായി...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























