എങ്കിലും ഇത് വേണമായിരുന്നോ മൊയലാളീ? മന്ത്രിയാകേണ്ട ആളായിരുന്നു; കെ. പി. മോഹനന്റെ കഞ്ഞി വാങ്ങിയതാര്? എം.വി ശ്രേയാംസ് കുമാറിന് മോഹനന്‍ മന്ത്രിയാകുന്നതില്‍ താത്പര്യമില്ലെന്നും സംസാരം

ലോക് താന്ത്രിക്ക് ജനതാദള്‍ നേതാവ് .പി. മോഹനനെ മന്ത്രി സ്ഥാനത്ത് നിന്ന് ആരാണ് വെട്ടിയത്? എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രി സ്ഥാനം നല്‍കാന്‍ പിണറായി വിജയന്‍ തീരുമാനിച്ചപ്പോള്‍ മാതൃഭൂമിയുടെ മുതലാളിയുടെ പാര്‍ട്ടിയെ മാത്രം പിണറായി വിജയന്‍ പുറത്താക്കുമെന്ന് വിവേകമുള്ളവര്‍ കരുതുന്നുണ്ടോ?
ആന്റണി രാജുവിനെയും അഹമ്മദ് ദേവര്‍ കോവിലിനെയും മന്ത്രിയാക്കാമെന്ന് സമ്മതിച്ച പിണറായി വിജയന് കെ.പി. മോഹനന് ഒരു മന്ത്രിസ്ഥാനം ടേം വ്യവസ്ഥയിലെങ്കിലും നല്‍കാന്‍ ഒരു തടസവുമില്ല. അവിടെ ജനതാദളുടെ ലയനം പിണറായിക്ക് ഒരു പ്രശ്നമേയല്ല. വേണമെങ്കില്‍ അദ്ദേഹം കെ.പി. മോഹനന് മാത്രം 5 വര്‍ഷം ഭരണസാരഥ്യം നല്‍കുമായിരുന്നു. എന്നാല്‍ മന്ത്രി കൃഷ്ണന്‍ കുട്ടിക്ക് നല്‍കിയ പരിഗണന പോലും അദ്ദേഹം കെ.പി. മോഹനന് നല്‍കിയില്ല. അതിന് കാരണമെന്താണ്
എം.വി ശ്രേയാംസ് കുമാറിന് മോഹനന്‍ മന്ത്രിയാകുന്നതില്‍ താത്പര്യമില്ലെന്നാണ് എല്‍.ജെ. ഡിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം.അങ്ങനെ താത്പര്യമുണ്ടായിരുന്നെങ്കില്‍ പിണറായി ഇങ്ങനെയൊരു തീരുമാനം എടുക്കുമായിരുന്നില്ല എന്ന് മോഹനന്റെ അടുപ്പക്കാര്‍ വിശ്വസിക്കുന്നു. മോഹനന് സ്ഥാനാര്‍ത്ഥ്വം നല്‍കിയ സമയത്ത് തന്നെ ശ്രേയാംസ് കുമാര്‍ മോഹനനെതിരെ രംഗത്തെത്തിയിരുന്നു.
കൂത്തുപറമ്പ് പോലൊരു സുരക്ഷിത മണ്ഡലം മോഹനന് നല്‍കുന്നതിനോട് അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് താത്പര്യമുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ദള്‍ നോമിനികളായി മൂന്ന് പേരാണ് മത്സരിച്ചത്. ഇതില്‍ ജയിച്ചത് മോഹനന്‍ തന്നെയാണ്.
മോഹനനെ മന്ത്രിയാക്കണമെന്ന ആവശ്യം എല്‍ ഡി എഫില്‍ ശക്തിയായി ഉന്നയിക്കാന്‍ എല്‍ ജെ.ഡി. നേതൃയോഗം തീരുമാനിച്ചിരുന്നു. പ്രതിഷേധ സൂചകമായി ജനറല്‍ സെക്രട്ടറി ഷേക്ക് പി. ഹാരിസ് രാജി സന്നദ്ധത പ്രഖ്യാപിച്ചു. സംസ്ഥാന ഭാരവാഹിയും മുന്‍ മന്ത്രിയുമായ വി. സുരേന്ദ്രന്‍ പിളളയും രാജി സന്നദ്ധത അറിയിച്ചു.എന്നാല്‍ പിണറായിയും ശ്രേയാംസും അനങ്ങിയതു പോലുമില്ല.
എല്‍ജെഡി ഒഴികെ എല്ലാവരയും മന്ത്രിസഭയിലേക്ക് പരിഗണിച്ച് 21 അംഗ മന്ത്രിസഭയാണ് ഇടതുമുന്നണി പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിപദവിയും ചീഫ് വിപ്പും നല്‍കി. ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവും ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവിലും ആദ്യ ടേമില്‍ മന്ത്രിമാരാവും. സ്പീക്കര്‍ പദവി സിപിഎമ്മിനും ഡപ്യൂട്ടി സ്പീക്കര്‍ പദവി സിപിഐക്കുമാണ്. വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു.
രണ്ടാം തവണയും തുടര്‍ച്ചയായി അധികാരത്തിലേക്ക് എത്തുന്ന ഇടതുമുന്നണി ഒരു തര്‍ക്കങ്ങളുമില്ലാതെയാണ് മന്ത്രിസഭാ വിഭജനം നടത്തിയത്. അതായത് ശ്രേയാംസ് കുമാറിന്റെ പാര്‍ട്ടി ഒരു ഇലയനക്കം പോലും ഉണ്ടാക്കിയില്ലെന്ന് ചുരുക്കം.
മുന്നണിയിലെ പ്രധാനികള്‍ എല്ലാം പങ്കിട്ടെടുക്കുന്ന പേരുദോഷം ഒഴിവാക്കാന്‍ എല്ലാവരെയും പരിഗണിച്ചാണ് മന്ത്രിസഭ രൂപീകരിക്കുന്നത്. സിപിഎമ്മിന് 12, സിപിഐക്ക് നാല്, എന്‍സിപി, കേരള കോണ്‍ഗ്രസ് (എം), ജെഡിഎസ് എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനവും നല്‍കി. പിന്നീടുള്ള രണ്ടു മന്ത്രിസ്ഥാനങ്ങളില്‍ ഏക എംഎല്‍എമാരില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും ആദ്യം മന്ത്രിസഭയിലേക്ക് വരണമെന്ന് മുഖ്യമന്ത്രിയാണ് എല്‍ഡിഎഫില്‍ നിര്‍ദേശിച്ചത്.
കെ.ബി. ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസഭയിലേക്ക് എത്തും. വകുപ്പുകളില്‍ അന്തിമതീരുമാനമെടുക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി സിപിഐ നേതൃത്വവുമായി കൂടിയാലോചന നടത്തും.
ജെഡിഎസിന് കിട്ടിയ മന്ത്രിപദവി രണ്ടരവര്‍ഷത്തിന് ശേഷം എല്‍ജെഡിക്ക് നല്‍കുന്നത് പരിഗണിക്കണമെന്ന നിര്‍ദേശം സിപിഎം മുന്നോട്ടുവച്ചിട്ടുണ്ട്. ചൊവ്വാഴ്ച സിപിഎം, സിപിഐ, എന്‍സിപി നേതൃയോഗങ്ങള്‍ ചേര്‍ന്ന് മന്ത്രിമാരെ നിശ്ചയിക്കും. സിപിഎംസിപിഐ മന്ത്രിമാരില്‍ ഏറെയും പുതുമുഖങ്ങളാവും.
ഇടതുമുന്നണിയാണ് സീറ്റ് വിഭജനം നടത്തിയതെങ്കിലും തീരുമാനമെടുത്തത് സാക്ഷാല്‍ പിണറായി വിജയന്‍ നേരിട്ടാണ്.അദ്ദേഹവുമായി ശ്രേയാംസിനുള്ളത് ഹൃദയബന്ധമാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം.
വീരേന്ദ്രകുമാര്‍ മരിച്ചപ്പോള്‍ രാജ്യസഭാ സീറ്റ് പോലും ശ്രേയാംസിന് കൈമാറിയത് പിണറായിയാണ്.അത് സീതാറാം യച്ചൂരിക്ക് നല്‍കണമെന്ന് അഭിപ്രായം ഉയര്‍ന്ന സീറ്റാണ്.അതു കൊണ്ടു തന്നെ മോഹനന്റെ പിണക്കത്തില്‍ കാര്യമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം.
" f
https://www.facebook.com/Malayalivartha























