നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി അപകടം; ടാങ്കറില്‍ ഗ്യാസ് ഇല്ലാത്തതിനാല്‍ ഒഴിവായത് വന്‍ ദുദുരന്തം

കണ്ണൂരിനെ ഞെട്ടിച്ച് വീണ്ടും ടാങ്കര്‍ അപകടം. കണ്ണൂര്‍- തളിപ്പറമ്ബ് ദേശീയപാതയില്‍ പുതിയതെരുവില്‍ പാചകവാതക ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് സംഭവം. ചിറക്കല്‍ ധനരാജ് തിയറ്ററിന് മുന്‍വശത്തുള്ള തലശേരി ഹോട്ടലിലേക്കാണ് ടാങ്കര്‍ ലോറി ഇടിച്ചുകയറിയത്. ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നു.
ചേളാരിയില്‍ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റ് ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ടാങ്കറില്‍ ഗ്യാസ് നിറയ്ക്കാനായി മംഗലാപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ടാങ്കറില്‍ ഗ്യാസ് ഇല്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് വളപട്ടണം പൊലീസ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ടാങ്കര്‍ അപകടമാണിത്.ലോക്ക്ഡൗണായതിനാല്‍ റോഡില്‍ വണ്ടികള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് ടാങ്കര്‍ ലോറികളും മറ്റും അമിതവേഗതയിലാണ് പോകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha

























