Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

എന്ന് വന്നാലും ഞാൻ അത് കാണിച്ച് തരും... സൗമ്യയുടെ ഭർത്താവിന് നെതന്യാഹുവിന്റെ ഉറപ്പ്...

18 MAY 2021 10:06 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..

ഇസ്രായേലിൽ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ സംസ്കാരം കഴിഞ്ഞ ദിവസമായിരുന്നു ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ നടന്നത്. തൊട്ടു പിന്നാലെ സൗമ്യ സന്തോഷിൻ്റെ കുടുബത്തെ ഇസ്രായൽ പ്രധാനമന്ത്രി കൂടിയായ ബെഞ്ചമിൻ നെതന്യാഹു ഫോണിൽ നേരിട്ട് വിളിച്ച് അനുശോചനം രേഖപ്പെടുത്തുകയുമുണ്ടായി.

സന്തോഷിൻ്റെ കുടുബത്തിന് ആവശ്യമായ എല്ലാം സഹായങ്ങൾക്കും മറ്റ് കാര്യങ്ങൾക്കും ഇസ്രയേൽ സർക്കാർ കൂടെ ഉണ്ടാകും എന്ന് ഇസ്രായൽ പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി കുടുബാ​ഗംങ്ങൾ പറഞ്ഞു.

സന്തോഷിൻ്റെ സഹോദരി സോഫിയാണ് നേരിട്ട് സംസാരിച്ചത്. ശേഷം പരിഭാഷപ്പെടുത്തി നൽകുകയായിരുന്നു. ഇത് കൂടാതെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണിൽ വിളിച്ച് ഇസ്രായൽ പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും ചെയ്തിരുന്നതായും പറയുകയുണ്ടായി.

സൗമ്യയുടെ ഭർത്താവ് സന്തോഷിന്റെ അഭ്യർത്ഥന പ്രകാരം മകനെയും സന്തോഷിനേയും ഷെല്ല് ആക്രമണത്തിൽ സൗമ്യ കൊല്ലപ്പെട്ട സ്ഥലം കാണുവാൻ അവസരം ഒരുക്കും എന്നും ഇസ്രായൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു ഉറപ്പ് നൽകിയതായി കുടുബാ അംഗങ്ങൾ പറഞ്ഞു.

അതേസമയം, ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയോട് സംസ്ഥാന സർക്കാർ അവഗണന കാണിച്ചതിൽ ദുഃഖമുണ്ടെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു.

സൗമ്യ കൊല്ലപ്പെട്ട സംഭവം സർക്കാർ രാഷ്ട്രീയവത്കരിച്ചത് ശരിയായില്ല. മതിയായ പരിഗണന ഇനിയെങ്കിലും തങ്ങൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും കുടുംബം പറഞ്ഞു.

സൗമ്യയുടെ സംസ്‌കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ എന്തുകൊണ്ട് പങ്കെടുത്തില്ലന്ന് ഇസ്രയേൽ സർക്കാർ ചോദിച്ചതായും കുടുംബം അറിച്ചു. ഇസ്രയേൽ കാണിച്ച സ്‌നേഹം പോലും കേരള സർക്കാർ കാണിച്ചില്ല.

സൗമ്യയാണ് കുടുംബത്തിന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. മകൻ അഡോണിന് ഒന്നര വയസ് ഉള്ളപ്പോഴാണ് സൗമ്യ ഇസ്രായേലിൽ ജോലിയ്ക്ക് പോകുന്നത്. സർക്കാരിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നതായും കുടുംബം പറഞ്ഞു.

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ആരും പങ്കെടുക്കാത്തതിനെ ബിജെപിയും കോൺഗ്രസും കുറ്റപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാൽ, ഇസ്രായേലിനെ പ്രതിനിധീകരിച്ച് കോൺസൽ ജനറൽ സൗമ്യയുടെ വീട്ടിലെത്തുകയും സൗമ്യയുടെ സേവനത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. സൗമ്യയെ മാലാഖ ആയാണ് ഇസ്രായേൽ ജനത കാണുന്നതെന്ന് സൗമ്യയുടെ വീട് സന്ദര്‍ശിച്ച ഇസ്രായേൽ കോൺസൽ ജനറൽ പറഞ്ഞു.

സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേൽ സർക്കാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗമ്യയുടെ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജും അദ്ദേഹം കൈമാറി.

സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാൻ പോലും സംസ്ഥാന സർക്കാർ തയാറായില്ലെന്ന് പി സി ജോർജ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. തീവ്രവാദ സംഘടനകളെ പോലും എതിർത്ത് പറയാൻ ഭരണാധികാരികൾ തയാറാകുന്നില്ല.

പ്രവാസികളുടെ പണം കൊണ്ടാണ് സംസ്ഥാനം പട്ടിണി കൂടാതെ മുന്നോട്ട് പോകുന്നത്. അല്ലാതെ പിണറായി സർക്കാർ നൽകുന്ന കിറ്റ് കൊണ്ടല്ലെന്ന് വിമര്‍ശിച്ച പി സി ജോർജ്ജ്, കുടുംബത്തിന് സഹായം സർക്കാർ നൽകാത്തതിൽ കടുത്ത പ്രതിഷേധമുണ്ടെന്നും വിമർശിച്ചിരുന്നു. കീരിത്തോട്ടിലെ വീട്ടിലെത്തി പി സി ജോർജ് സൗമ്യക്ക് അന്ത്യാഞ്ജലിയും അർപ്പിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രായേലില്‍ നടന്ന ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ.

ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്‍റെ റോക്കറ്റ് പതിക്കുകയായിരുന്നു. സൗമ്യയുടെ മൃതദേഹം ശനിയാഴ്ച രാത്രിയോടെയാണ് ഇടുക്കിയിലെത്തിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (2 minutes ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (11 minutes ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (30 minutes ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (40 minutes ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (2 hours ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (2 hours ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (2 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (2 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (3 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (3 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (4 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (4 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (4 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (5 hours ago)

Malayali Vartha Recommends