രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിച്ച സ്റ്റാഫ് നഴ്സ് കുഴഞ്ഞ് വീണ് മരിച്ചു....

രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിച്ച സ്റ്റാഫ് നഴ്സ് കുഴഞ്ഞ് വീണ് മരിച്ചു.... കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം.
പ്രസവവാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് രമ്യ ഷിബു ആണ് മരിച്ചത്. 35 വയസ് ആയിരുന്നു. അഗളി ദോണിഗുണ്ട് സ്വദേശിനിയാണ്. രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലെ കസേരയില്‍ ഇരിക്കുകയായിരുന്നു.
എന്നാല്‍, പെട്ടെന്നു തന്നെ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആണ്. ഭര്‍ത്താവ്: ഷിബു. പത്തു വയസുകാരനായ ആല്‍ബിനും എട്ടു വയസുകാരനായ മെല്‍ബിനുമാണ് മക്കള്‍.
"
https://www.facebook.com/Malayalivartha























