സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ തന്നെ സിപിഎം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടിട്ടുണ്ടായിരുന്നു.
ധര്‍മ്മടം നിയമസഭാ നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി ജനവിധി തേടാനുള്ള വലിയ ഉത്തരവാദിത്തം പാര്‍ട്ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും തന്നെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന് പിണറായി ഫെയ്‌സ്ബുക്കില്‍ കുറിക്കുകയും ചെയ്തു. ജനിച്ചു വളര്‍ന്ന ഈ നാടിന്റെ പ്രതിനിധിയായി കഴിഞ്ഞ 10 വര്‍ഷം നിയമസഭയില്‍ പ്രവര്‍ത്തിച്ച അനുഭവവും ആത്മവിശ്വാസവുമായാണ് മൂന്നാം തവണയും ജനവിധി തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപമിങ്ങനെ....
ധര്‍മ്മടം നിയമസഭാ നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടാനുള്ള വലിയ ഉത്തരവാദിത്തം പാര്‍ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും എന്നെ ഏല്‍പ്പിച്ചിരിക്കുകയാണ് ജനിച്ചു വളര്‍ന്ന ഈ നാടിന്റെ പ്രതിനിധിയായി കഴിഞ്ഞ 10 വര്‍ഷം നിയമസഭയില്‍ പ്രവര്‍ത്തിച്ച അനുഭവവും ആത്മവിശ്വാസവുമായാണ് മൂന്നാം തവണയും ജനവിധി തേടുന്നത്.
അസാധ്യമെന്ന് ലോകം കരുതിയ പലതും ഇച്ഛാശക്തികൊണ്ട് നമ്മള്‍ ഒറ്റക്കെട്ടായി നിന്ന് യാഥാര്‍ത്ഥ്യമാക്കി. രാജ്യത്ത് വര്‍ഗീയശക്തികള്‍ വളരുമ്പോളും കേരളമെന്നാല്‍ മാനവികതയുടെ പര്യായമാണെന്ന് ഈ ലോകത്തെ നാം ബോധ്യപ്പെടുത്തി. കീഴടക്കാന്‍ ഇനിയും വലിയ സ്വപ്നങ്ങളുടെ ആകാശങ്ങള്‍ നമുക്ക് മുന്നിലുണ്ട്.
എക്കാലത്തും ജനങ്ങള്‍ നല്‍കിയ നിസ്സീമമായ പിന്തുണയും സ്‌നേഹവുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കരുത്തേകിയത്. ആ വലിയ വിശ്വാസം നെഞ്ചിലേറ്റി ഒരിക്കല്‍ക്കൂടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണം എന്ന് നാടിനോട് അഭ്യര്‍ത്ഥിക്കുന്നു. മതനിരപേക്ഷ ജനാധിപത്യ കേരളത്തിനായി, വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടെയും തുടര്‍ച്ചയ്ക്കായി ഒരേ മനസ്സോടെ നമുക്ക് മുന്നേറാം.
"
https://www.facebook.com/Malayalivartha
























