വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരം...

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരമുണ്ട്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഈ മാസം 23 വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാവുന്നതാണെന്ന് അധികൃതർ
വെബ്‌സൈറ്റ് : www.ceo.gov.in ഇതിനു പുറമെ ecinet എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയും പേരു ചേർക്കാവുന്നതാണ്. കേരളത്തിൽ താമസിക്കുന്നവർ ഫോം 6, പ്രവാസികൾ ഫോം 6 എ എന്നിവയാണ് പൂരിപ്പിക്കേണ്ടത്.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് കേരളത്തിൽ 2,71,18,838 വോട്ടർമാരുണ്ട്. ഇതിൽ 4.24 ലക്ഷം പുതിയ വോട്ടർമാരാണ്. 100 വയസ്സിന് മുകളിൽ 1571 വോട്ടർമാരുണ്ടെന്നും കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ ഏപ്രിൽ 9 നാണ് വോട്ടെടുപ്പ് നടക്കുക.
"
https://www.facebook.com/Malayalivartha























