ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് ദാരുണാന്ത്യം

നേപ്പാളിലെ മനകാമന ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ഗോർഖ ജില്ലയിലെ ഷാഹിദ് ലഖാൻ റൂറൽ മുനിസിപ്പാലിറ്റിയിലെ കാന്താർ മേഖലയിലാണ് അപകടമുണ്ടായതെന്ന് ഗോർഖ ജില്ലാ പൊലീസ് ഓഫീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡി.എസ്.പി) അറിയിച്ചു.
തീർത്ഥാടകർ സഞ്ചരിച്ച ഇലക്ട്രിക് മിനി ബസ് റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് മറിയുകയായിരുന്നു. ബസ്സിൽ പന്ത്രണ്ടിലധികം യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഏഴ് പേരെ ചിത്‌വൻ ജില്ലയിലെ ഭരത്പൂരിലുള്ള ചിത്‌വൻ മെഡിക്കൽ കോളജിലേക്ക് ചികിത്സക്കായി മാറ്റി
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. തീവ്രമായ ചെരിവുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് വാഹനം അപകടത്തിലായത്.
"
https://www.facebook.com/Malayalivartha
























