കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; കാമുകന്‍ അറസ്റ്റില്‍

കായം കുളത്തു നിന്നും ഒരു പ്രണയ ദുരന്തവാര്‍ത്ത. ഈ പ്രണയം കാമുകിയുടെ ആത്മഹത്യയിലും കാമുകന്റെ അറസ്റ്റിലുമാണ് ഇത് കലാശിച്ചത്. കായംകുളത്താണ് പ്രണയവും പിന്നീട് ചതിയും അരങ്ങേറിയതിനെ തുടര്‍ന്ന് എംകോം വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചത്.
കോടതി യുവാവിനെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രണയിച്ച് വഞ്ചിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. വരും ദിവസങ്ങളില്‍ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ ആത്മഹത്യ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.
കായംകുളം എംഎസ്എം കോളജിലെ എം കോം വിദ്യാര്‍ത്ഥിനി കീരിക്കാട് കൃഷ്ണകൃപയില്‍ മീര സുരേന്ദ്രനാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇതിന്റെ അന്വേഷണം പുരോഗമിച്ചപ്പോഴാണ് 25കാരനായ കാമുകന്‍ അറസ്റ്റിലായത്. ചിറക്കടവം മാളികപ്പടീറ്റതില്‍ ബിജിലാലാണ് പിടിയിലായത്. കഴിഞ്ഞമാസം പതിനഞ്ചാംതീയതിയാണ് പെണ്‍കുട്ടി മരിച്ചത്. ആത്മഹത്യക്കുമുന്‍പ് പ്രണയത്തെപ്പറ്റി നാലുവരി കവിത മരണക്കുറിപ്പുപോലെ മീര എഴുതിവച്ചു. തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്നുകാണിച്ച് പിതാവ് സുരേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസാണ് ബിജിപാലിനെ അറസ്റ്റ് ചെയ്തത്. മീര മരിക്കുന്നതിന് തലേദിവസം ബിജിപാല്‍ കോളജിലെത്തുകയും കാമുകിയുമായി വഴക്കിടുകയും ചെയ്തു. ഇതിന് വിദ്യാര്‍ത്ഥികളുംഅദ്ധ്യാപകരും സാക്ഷികളാണ്. ഇവര്‍ പൊലീസനോട് ഇക്കാര്യം പറയുകയും ചെയ്തു. കോളജിലെത്തിയ അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് ബിജിപാലിനെ അറസ്റ്റുചെയ്യുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















