കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ഇന്നുമുതല്‍ കാക്കിയുണ്ടാകില്ല

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ പുത്തന്‍ വേഷപ്പകര്‍ച്ച. കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ യൂണിഫോം നിറം ഇന്ന് മുതല്‍ മാറും. പരിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് സുരക്ഷാജീവനക്കാര്‍ ഒഴികെയുള്ള എല്ലാ ജീവനക്കാരുടെയും വേഷത്തില്‍ മാറ്റം കൊണ്ടുവരുന്നത്. ലോ ഫ്‌ലോര്‍ ബസുകളിറക്കി ഗ്ലാമര്‍വേഷങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ബസ്സില്‍ ആളുകള്‍ കൂടുന്നത് അനുഭവിച്ചറിഞ്ഞതാണ് കെഎസ്ആര്‍ടിസി .ഇതിന്റെ ഭാഗമായാണ് കാക്കി കളഞ്ഞ്, പുതിയ മുഖം നല്‍കാന്‍ കഴിഞ്ഞ മെയ് മാസത്തില്‍ തീരുമാനമായത്.
കണ്ടക്ടര്‍, ഡ്രൈവര്‍മാര്‍ മുതല്‍ കെഎസ്ആര്‍ടിസി അനുബന്ധ ജീവനക്കാരും പുതിയ യൂണിഫോമിലാണ്. പുരുഷന്മാരായ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും കാക്കിക്ക് പകരം കടും നീല പാന്റ്‌സും ആകാശ നീല ഷര്‍ട്ടും ധരിക്കും. ഇതേ നിറത്തിലുള്ള ചുരിദാറായിരിക്കും സ്ത്രീകളുടെ വേഷം. സ്‌റ്റേഷന്‍ മാസ്റ്ററുടെയും, വെഹിക്കിള്‍ സൂപ്പര്‍വൈസറുടെയും യൂണിഫോം നിറത്തിലുമുണ്ട് മാറ്റങ്ങള്‍. ക്രീം നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പ്ലാന്‍സുമായിരിക്കും ഇവരുടെ വേഷം.
യൂണിഫോമിലെ നിറമാറ്റത്തിനോട് അനുകൂലമായ പ്രതികരണമാണ് മിക്ക ജീവനക്കാര്‍ക്കുമുള്ളത്. ബസിലുള്ള ദീര്‍ഘദൂരയാത്രയില്‍ ഇളം നീല നിറം പാരയാകുമോ എന്ന സംശയവും ചിലര്‍ക്ക് ഇല്ലാതില്ല. ഷര്‍ട്ടിന് മുകളില്‍ കെഎസ്ആര്‍ടിസിയുടെ മുദ്രയും ഉദ്യോഗപ്പേരും ഉണ്ടാകും. എല്ലാ സംഘടനകളുടെയും സമ്മതത്തോടെയാണ് ഈ നിറം മാറ്റം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















