കളമശേരി ഭൂമി തട്ടിപ്പു കേസില്‍ സൂരജിനെ ബ്രയിന്‍ മാപ്പിങ്ങിന് വിധേയനാക്കാനൊരുങ്ങി സിബിഐ

പിടിവിടാതെ സിബിഐ സൂരജിന് പിന്നാലെ. കളമശേരി ഭൂമി തട്ടിപ്പു കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറായിരുന്ന ടി ഒ സൂരജിനെതിരെ തെളിവു ലഭിച്ചില്ലെന്നു സൂചന. സിബിഐ നുണപരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ഇയാളില്‍ നിന്നു തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണു പുറത്തുവരുന്നത്.
ചെന്നൈയിലെ ലാബില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് വ്യാഴാഴ്ച കൊച്ചി സിബിഐ യൂണിറ്റിനു ലഭിക്കും. ഇതിനു ശേഷം ബ്രയിന്‍ മാപ്പിങ് ഉള്‍പ്പടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് സൂരജിനെ വിധേയനാക്കാനും സിബിഐ ആലോചിക്കുന്നുണ്ട്. 12 ചോദ്യങ്ങളാണ് നുണപരിശോധനയില്‍ സിബിഐ സൂരജിനോട് ചോദിച്ചത്. എന്നാല്‍ ഒന്നിലും കളമശേരി ഭൂമി തട്ടിപ്പു കേസില്‍ സൂരജിന് ബന്ധമുണ്ടെന്നു കരുതുന്ന രീതിയിലുള്ള ഉത്തരം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
നുണപരിശോധനയ്ക്ക് സൂരജ് സ്വയം തയാറാവുകയായിരുന്നു. സൂരജിന് തട്ടിപ്പില്‍ പങ്കുണ്ടെന്ന് സിബിഐയ്ക്ക് തെളിവു ലഭിച്ചതിന് പിന്നാലെയാണ് പരിശോധനയ്ക്ക് സ്വയം തയാറായി ടി ഒ സൂരജ് മുന്നോട്ടുവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















