ജഗതിയുടെ അടുത്തുനിന്ന് ശ്രീലക്ഷ്മിയെ പിടിച്ചുമാറ്റിയത് ആളറിയാതെ; എല്ലാം തുറന്നുപറഞ്ഞ് പി സി ജോര്‍ജ്ജ്

ഈരാറ്റുപേട്ടയില്‍ വച്ച് പി സി ജോര്‍ജ്ജ് സംഘടിപ്പ ചടങ്ങിലെ വേദിയിലേക്ക് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി എത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു. അതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തു വന്നിരുന്നു. സംഭവത്തിന്റെ നിജ സ്ഥിതി ജോര്‍ജ്ജ് തന്നെ വ്യക്തമാക്കുകയാണ്.
വേദിയില്‍ ഓടിക്കയറിയ പെണ്‍കുട്ടി ആരാധികയായ ഏതോ ഒരു മുസ്ലിം പെണ്‍കുട്ടി ആണെന്നാണ് കരുതിയയാണ് താന്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതെന്നാണ് പി സി ജോര്‍ജ്ജിന്റെ വിശദീകരണം. വീല്‍ ചെയറില്‍ ഇരിക്കുന്ന ജഗതിക്ക് വല്ലതും പറ്റിയാല്‍ എന്തു ചെയ്യും. അതുകൊണ്ടാണ് പിടിച്ചു മാറ്റിയത്. എന്റെ മേത്ത് തൊടരുത് എന്ന് കുട്ടി പറഞ്ഞു. തൊടാതിരിക്കാന്‍ പറ്റുമോ. എന്റെ മകന്‍ വന്ന് പറഞ്ഞു പപ്പാ ഇത് മറ്റേ കുട്ടിയാണ് എന്ന്. അപ്പോഴാണ് മനസ്സിലായത്. ഞാന്‍ പറഞ്ഞു, മോളേ ഇരി. എന്റെ കസേരയാണ് ഒഴിവുള്ളത്. ഞാന്‍ അവിടെ ഇരുത്തി\'പി.സി ജോര്‍ജ് പറയുന്നു.
പിതാവിനെ കാണാന്‍ ആ പെണ്‍കുട്ടിയെ ജഗതിയുടെ കുടുംബാംഗങ്ങള്‍ അനുവദിക്കുന്നില്ല എന്ന ആരോപണം തെറ്റാണെന്ന് ജോര്‍ജ് പറഞ്ഞു. ഇഷ്ടമുള്ളപ്പോള്‍ പിതാവിനെ കാണാന്‍ ഹൈക്കോടതി അനുമതി നല്‍കിയതാണ്. തനിക്കെതിരെ പരാമര്‍ശിച്ച് ശ്രീലക്ഷ്മി കേസ് കൊടുത്ത സംഭവത്തില്‍ രാഷ്ട്രീയ കളി എന്തോ ഉള്ളതായി സംശയിക്കുന്നു. പിതാവിനെ കാണാന്‍ ശ്രീലക്ഷ്മിയെ അനുവദിക്കുന്ന കാര്യത്തില്‍ താന്‍ നിര്‍ബന്ധിച്ച് വീട്ടുകാരെ സമ്മതിപ്പിച്ചതാണ്. എന്നിട്ടും ഇതുവരെ പെണ്‍കുട്ടി കാണാന്‍ വന്നിട്ടില്ലെന്ന് ജോര്‍ജ് പറഞ്ഞു.
വേദിയില്‍ 10 മിനിറ്റ് ഇരുന്നിട്ട് കൊച്ച് ഒറ്റ ഓട്ടമായിരുന്നു. അവിടെ മൂന്ന് കാറുണ്ടായിരുന്നു. അതില്‍ തടിമാടന്മാരായ അഞ്ചെട്ടെണ്ണം. ആ കൊച്ച് ഗുണ്ടളെയും കാറില്‍ കയറ്റിയാണ് വന്നത്\'. സ്വത്തൊന്നുമായി ഇതിന് ഒരു ബന്ധവും ഉണ്ടെന്ന് കരുതുന്നില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിമുഖ പരിപാടിയായ പോയിന്റ് ബ്ലാങ്കില്‍ ജിമ്മി ജോര്‍ജ്ജിനോടാണ് ജോര്‍ജ്ജ് മനസുതുറന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















