വയനാട്ടില്‍ കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്

വയനാട്ടില്‍ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. നഗരസഭാ പരിധിയില്‍ അഞ്ചു നിലവരെയുള്ള കെട്ടിടങ്ങളേ പാടുള്ളൂ എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വൈത്തിരി പഞ്ചായത്തില്‍ രണ്ടു നില കെട്ടിടങ്ങള്‍ക്ക് മാത്രമാണ് കളക്ടര്‍ അനുമതി നല്‍കിയിരിക്കുന്നത്. ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ പരമാവധി മൂന്ന് നിലകള്‍ വരെയുള്ള കെട്ടിടങ്ങളേ നിര്‍മ്മിക്കാവൂ എന്നും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha




















