അപ്പുപ്പാ വിട... കുരുത്തം കെട്ടവന്റെ സെല്‍ഫി വൈറലാകുന്നു

കുരുത്തം കെട്ടവനെന്നല്ലാതെ എന്താ പറയാന്‍ സ്വന്തം അപ്പൂപ്പന്റെ മൃതദേഹത്തിനരികെ നിന്ന് ഗോഷ്ടി കാണിച്ചെടുത്ത സെല്‍ഫി ഇപ്പോള്‍ വൈറലാകുന്നു. റിയാദില്‍ ആശുപ്രതിക്കിടക്കയില്‍ അപ്പൂപ്പന്റെ മൃതദേഹത്തിനരികെ നിന്നാണ് കൊച്ചുമകന്‍ സെല്‍ഫി എടുത്തത്. മൃതദേഹത്തിന് അരികെനിന്ന് യാതൊരു കൂസലുമില്ലാതെ കൗമാരക്കാരനെടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് സെല്‍ഫിക്ക് പിന്നാലെ വിവാദങ്ങളും കൂടിയത്.
ഗുഡ് ബൈ ഗ്രാന്‍ഡ് ഫാദര്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചത്. ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ചൂടുപിടിച്ചതോടെ സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു. മൃതദേഹത്തിനൊപ്പം നിന്ന് ചിത്രമെടുക്കാന്‍ അനുവാദം നല്‍കിയ ആശുപത്രിക്കും കണക്കിന് കിട്ടി. നിരുത്തരവാദപരമെന്നാണ് ആശുപത്രിയെ മദീന ആരോഗ്യ വകുപ്പ് വിമര്‍ശിച്ചത്. മൃതദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ് ഇതെന്നും സൗദിയുടെ സംസ്‌കാരത്തിന് ചേരാത്ത നടപടിയാണിതെന്നും സൗദി പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയാ വിഭാഗം മേധാവി അബ്ദുള്‍ റസാക്ക് ഹഫേദ് പ്രതികരിച്ചു.
സമാന രീതിയിലുള്ള സെല്‍ഫികള്‍ ഇന്ത്യയിലും വ്യാപകമായി പ്രചരിച്ചിരുന്നു. പെരിയപ്പ പാസ്ഡ് എവേ എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയിലെത്തിയ ഒരു സെല്‍ഫിയായിരുന്നു ഇത്തരത്തില്‍ കൂടുതലായി ശ്രദ്ധ നേടിയത്. ചിത്രത്തിന് എതിരെ ചെറിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും എന്തും ആഘോഷമാക്കുന്ന സോഷ്യല്‍ മീഡിയ പതിവുപോലെ സെല്‍ഫി ഏറ്റെടുത്തിരുന്നു.
എന്നാല്‍ സൗദിയിലെ സെല്‍ഫി സംഭവത്തില്‍ നിയമ നടപടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. കുറ്റം തെളിഞ്ഞാല്‍ കൗമാരക്കാരന് ശിക്ഷ ലഭിച്ചേക്കുമെന്ന് അഭിഭാഷകരും സൂചിപ്പിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















