മോഡിയുടെ തന്ത്രം ഫലിച്ചു, കേരളത്തില്‍ നാലുവര്‍ഷം കൊണ്ട് അഞ്ചിരട്ടി വോട്ടുകളുടെ വര്‍ദ്ധന

കോരളത്തില്‍ അക്കൗണ്ട് തുറക്കണമെന്ന ലക്ഷ്യവുമായി മുന്നേറുന്ന ബിജെപിക്ക് തുണയായത് മോഡിയുടെ തന്ത്രം. നാലുവര്‍ഷം കൊണ്ട് അഞ്ചിരട്ടി വോട്ടുകളുടെ വര്‍ദ്ധനയാണ് കേരളത്തില്‍ ബി.ജെ.പിക്കുണ്ടായത്. സ്വാധീനകേന്ദ്രമല്ലാത്ത അരുവിക്കരയില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടുന്ന ഒറ്റക്കക്ഷിയായി നിയമസഭയില്‍ അക്കൗണ്ട് തുറക്കാനുള്ള പടവുകള്‍ കയറിത്തുടങ്ങി. 2006ല്‍ 2.06, 2011ല്‍ 6.61 ശതമാനം വീതം വോട്ടുനേടിയ ബി.ജെ.പി ഇത്തവണ 23.96 ശതമാനം വോട്ട് വിഹിതത്തോടെ അരുവിക്കരയില്‍ കുതിച്ചുകയറ്റമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത്ഷായുടെ ചാണക്യതന്ത്രങ്ങളാണ് ബി.ജെ.പിയുടെ കുതിപ്പിന് പിന്നിലെന്ന് നിസംശയം പറയാം.
സി.പി.എമ്മിന്റെ അടിസ്ഥാന വോട്ടുബാങ്കായ പിന്നാക്ക, ദളിത്, ഈഴവ വിഭാഗങ്ങളിലേക്ക് കടന്നുകയറുകയെന്ന അമിത്ഷായുടെ തന്ത്രമാണ് വിജയിച്ചത്. ഉത്തരേന്ത്യയില്‍ വിജയംകൊയ്ത പിന്നാക്കദളിത് ഐക്യം ബി.ജെ.പി ഇവിടെയും പയറ്റി. വിശ്വകര്‍മ്മ,ധീവര തുടങ്ങി സി.പി.എമ്മിനൊപ്പമുണ്ടായിരുന്ന സാമൂഹ്യവിഭാഗങ്ങളെ ബി.ജെ.പി ഒപ്പംകൂട്ടി. പിന്നാക്കവിഭാഗക്കാരനായ നരേന്ദ്രമോദിയെ ശിവഗിരിയിലും കെ.പി.എം.എസിന്റെ കായല്‍സമ്മേളനത്തിന്റെ നൂറാം വാര്‍ഷികത്തിലും അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിലുമെത്തിച്ചത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. വിശ്വഹിന്ദു പരിഷത്ത് ഉന്നതനേതാവ് പ്രവീണ്‍ തൊഗാഡിയ വഴി എസ്.എന്‍.ഡി.പിയുമായി അടുപ്പമുണ്ടാക്കി. ഡല്‍ഹിയില്‍ അയ്യങ്കാളി ജയന്തിയാഘോഷം നടത്തി പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ച് പട്ടികവിഭാഗങ്ങളോട് അടുത്തു. സി.പി.എം മുന്‍നേതാവായിരുന്ന ടി.വി. ബാബുവിന്റെ നേതൃത്വത്തിലുള്ള കെ.പി.എം.എസ് വിഭാഗവുമായി ചേര്‍ന്നതും ലക്ഷ്യബോധമുള്ള നീക്കമായിരുന്നു.
ഒരുവര്‍ഷം മുന്‍പുനടന്ന പൊതുതിരഞ്ഞെടുപ്പില്‍ നാലുശതമാനം വോട്ടുവളര്‍ച്ചയായിരുന്നു ബി.ജെ.പിക്ക്. 20 സ്ഥാനാര്‍ത്ഥികളും കൂടി 18,56,750 വോട്ട് പെട്ടിയിലാക്കിയപ്പോള്‍ വോട്ടുവിഹിതം 10.30 ശതമാനം. കൂടിയത് 8,45,187 വോട്ടുകള്‍. തിരുവനന്തപുരത്ത് ഒ. രാജഗോപാല്‍ രണ്ടാംസ്ഥാനത്തുമെത്തി. കാസര്‍കോട്ട് 47,344, എറണാകുളത്ത് 46,035, ആറ്റിങ്ങലില്‍ 42,908 വീതം വോട്ടുവളര്‍ച്ചയുണ്ടാക്കിയ ബി.ജെ.പി കണ്ണൂര്‍, വടകര, മലപ്പുറം, പൊന്നാനി, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി, കൊല്ലം, മാവേലിക്കര എന്നിവിടങ്ങളില്‍ 2009ലെക്കാള്‍ ഇരുപതിനായിരം വോട്ട് കൂടുതല്‍ പെട്ടിയിലാക്കി. പാലക്കാട്ടും പത്തനംതിട്ടയിലുമായി അരലക്ഷത്തോളം വോട്ടിന്റെ വളര്‍ച്ചയുണ്ടാക്കുകയും ചെയ്തു. അമിത്ഷാ കേരളത്തിലെത്തി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് അരുവിക്കരയില്‍ കണ്ടത്. കേരളത്തിലെ മുന്നണിസംവിധാനത്തെ വെല്ലുവിളിച്ച് പുതിയൊരു മുന്നണിയുണ്ടാക്കാതെ ഒറ്റക്കക്ഷിയായി വളരാനുള്ള തന്ത്രങ്ങളായിരുന്നു അമിത്ഷായുടേത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ 14 ശതമാനം വിഹിതം ഇരട്ടിയാക്കുകയായിരുന്നു ഷായുടെ ലക്ഷ്യം. ഇതിനൊപ്പമുള്ള വിജയമാണ് അരുവിക്കരയിലുണ്ടായത്. അമിത്ഷാ ഇന്നലെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















