പുന്നയൂര്‍ക്കുളത്തെ പെമ്പിള്ളേരേ കണ്ട്ക്കാ..

ബസില്‍ കൂട്ടുകാരിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു മൂന്നു പെണ്‍കുട്ടികള്‍ പെണ്‍പുലികളായി. എടപ്പാള്‍ തവനൂര്‍ കാലടി സ്വദേശി കാടുവെട്ടിയില്‍ മുഹമ്മദ് (21) ആണു പിടിയിലായത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.
ഇന്നലെ രാവിലെയാണു വടക്കേകാട് ആശുപത്രി സ്‌റ്റോപ്പില്‍ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പൊന്നാനിയില്‍ നിന്നു ഗുരുവായൂരിലേക്കു വരികയായിരുന്ന സ്വകാര്യ ബസില്‍ വച്ചു കോളജ് വിദ്യാര്‍ഥിനിയെ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു. പലവട്ടം പ്രതികരിച്ചിട്ടും ശല്യം തുടര്‍ന്നപ്പോള്‍ പെണ്‍കുട്ടി കൂട്ടുകാരികളോടു വിവരം പറഞ്ഞു. ഇതോടെ രംഗം പന്തിയല്ലെന്നു മനസിലാക്കിയ പ്രതി ആശുപത്രി സ്‌റ്റോപ്പില്‍ ഇറങ്ങി. തുടര്‍ന്നു മൂന്നു കൂട്ടുകാരികള്‍ പെണ്‍കുട്ടിയോട് സംഭവത്തിന്റെ വിശദവിവരം ചോദിച്ചു മനസിലാക്കി. അപ്പോഴേക്കും ബസ് രണ്ടു സ്‌റ്റോപ്പ് കഴിഞ്ഞിരുന്നെങ്കിലും അവര്‍ മണികണ്‌ഠേശ്വരത്ത് ബസ് ഇറങ്ങി ഓട്ടോ പിടിച്ച് ആശുപത്രി സ്‌റ്റോപ്പില്‍ തിരിച്ചെത്തി.
ഇവിടെ ചുറ്റിത്തിരിയുകയായിരുന്ന പ്രതിയെ കയ്യോടെ പിടികൂടിയ ഇവര്‍ കൂട്ടുകാരിയോടു മാപ്പു പറഞ്ഞാല്‍ ക്ഷമിക്കാമെന്നു പറഞ്ഞെങ്കിലും ഇയാള്‍ ഇവരുമായി തട്ടിക്കയറി. ജംക്ഷനിലെ കടയിലെ സന്തോഷ്, ഷാജി എന്നിവരും പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും യുവാവ് വഴങ്ങിയില്ല. വിവരമറിഞ്ഞു തടിച്ചുകൂടിയ നാട്ടുകാര്‍ യുവാവിനെ കയ്യേറ്റം ചെയ്യുമെന്നായതോടെ പെണ്‍കുട്ടികളുടെ ആവശ്യപ്രകാരം പൊലീസില്‍ വിവരം അറിയിച്ചു. വടക്കേകാട് എസ്‌ഐ സി.ജെ. മുഹമ്മദ് ലത്തീഫിന്റെ നേതൃത്വത്തില്‍ ഉടന്‍ പൊലീസ് എത്തി മുഹമ്മദിനെ കസ്റ്റഡിയില്‍ എടുത്തു. പ്രതിക്കെതിരെ കേസ് എടുക്കുമെന്ന് എസ്‌ഐയുടെ ഉറപ്പ് ലഭിച്ച ശേഷമാണു പെണ്‍കുട്ടികള്‍ കോളജിലേക്കു പോയത്. ആവശ്യമെങ്കില്‍ പൊലീസ് സ്‌റ്റേഷനിലേക്കു വരാമെന്നും പെണ്‍കുട്ടികള്‍ അറിയിച്ചു. മൂന്നു പേരും ബിഎ ഇംഗ്ലിഷ് വിദ്യാര്‍ഥിനികളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















